തേവലക്കര പഞ്ചായത്തില്‍ ഭരണ പ്രതിസന്ധിയില്ലെന്ന് മണ്ഡലം കമ്മിറ്റി
കെ.പി.സി.സി പ്രസിഡന്റ് നയിക്കുന്ന ജനമോചനയാത്രയുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണ കാര്യങ്ങളാണ് ചര്‍ച്ച നടത്തിയത്
ചവറ: യു.ഡി.എഫ് ഭരിക്കുന്ന തേവലക്കര ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെ ചൊല്ലി തര്‍ക്കമുണ്ടെന്നും ഭരണ പ്രതിസന്ധിയുണ്ടെന്നും വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി.
കോണ്‍ഗ്രസ് പ്രതിനിധി ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിമതന്റെയും സി.പി.എം വിമതയുടെയും പിന്തുണയോടെയാണ് ഭരണം നടത്തുന്നതെങ്കിലും ഭരണം അട്ടിമറിക്കാന്‍ സ്വതന്ത്രര്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മണ്ഡലം പ്രസിഡന്റ് പി. ഫിലിപ്പ്, വൈസ് പ്രസിഡന്റ് സി.കെ രവീന്ദ്രന്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി. ചന്ദ്രന്‍ അറിയിച്ചു.
മണ്ഡലം കമ്മിറ്റിയില്‍ ഭരണമാറ്റത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് നയിക്കുന്ന ജനമോചനയാത്രയുമായി ബന്ധപ്പെട്ട ഫണ്ടുശേഖരണ കാര്യങ്ങളാണ് ചര്‍ച്ച നടത്തിയത്. അതും മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലുമാണ്.
യു.ഡി.എഫിന് തനിച്ച് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിലാണ് ഭരണം പിടിക്കുന്നതിന് സ്വതന്ത്രരുടെ പിന്തുണ തേടിയത്.
ഇതനുസരിച്ച് പിന്തുണ നല്‍കിയ ഇരുവര്‍ക്കും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും നല്‍കി.
കോണ്‍ഗ്രസ് വിമതന് രണ്ടര വര്‍ഷക്കാലം പ്രസിഡന്റ് പദവി നല്‍കുന്നതിനും ധാരണയുണ്ടാക്കിയിരുന്നതായും മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു.
സ്വതന്ത്രനായ രാജേഷിന് പ്രസിഡന്റ് പദവി നല്‍കുന്നതിന് യു.ഡി.എഫിലോ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയിലോ നിലവിലെ കോണ്‍ഗ്രസ് പ്രസിഡന്റിനോ എതിരഭിപ്രായമില്ല. ഡി.സി.സി പ്രസിഡന്റും ഇക്കാര്യത്തില്‍ മണ്ഡലം കമ്മിറ്റിയുടെ നിലപാടാണ് അംഗീകരിച്ചത്.
ഇപ്പാള്‍ ഭരണ പ്രതിസന്ധി എന്ന രീതിയില്‍ പുറത്തു വന്ന വാര്‍ത്തകള്‍ക്ക് പിറകില്‍ ഭരണം അട്ടിമറിക്കാനുള്ള ഇടത് ഗൂഡാലോചനയാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ധാരണപ്രകാരം പഞ്ചായത്ത് ഭരണത്തില്‍ മാറ്റം വരുത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പഞ്ചായത്ത് ഭരണത്തില്‍ യു.ഡി.എഫിനുള്ളില്‍ ചേരിതിരിവുണ്ടെന്ന പ്രചരണം പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."