HOME
DETAILS

കെ.പി റോഡിലെ വൈദ്യുതി തൂണുകള്‍ നീക്കിയില്ല ; കെ.എസ്.ഇ.ബിക്കെതിരേ യു.ഡി.എഫ് പ്രക്ഷോഭത്തിന്

  
backup
June 28 2016 | 04:06 AM

%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%a4%e0%b5%82%e0%b4%a3

കായംകുളം : കെ.പി റോഡിലെ ഫുട്പാത്ത് നിര്‍മാണം ആരംഭിച്ചിട്ടും റോഡില്‍ ഗതാഗത തടസമായിട്ടുള്ള വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ കെ.എസ്.ഇ.ബി അധികൃതരുടെ കുറ്റകരമായ അനാസ്ഥയ്‌ക്കെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സമരം ചെയ്യുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. യു.മുഹമ്മദ് പ്രസ്താവനയില്‍ അറിയിച്ചു.
കായംകുളം - പുനലൂര്‍ റോഡ് ആരംഭിക്കുന്ന പാര്‍ക്ക് ജംഗ്ഷന്‍ മുതല്‍ കിഴക്കോട്ട് റെയില്‍വേ ജംഗ്ഷന്‍ വരെയുള്ള റോഡില്‍ നിലവിലുള്ള ഇടുങ്ങിയ കലുങ്കുകളുടെ ഇരുഭാഗത്തും സ്ലാബ് പണിത് വീതി വര്‍ദ്ധിപ്പിച്ചും ഓടയും ഫുട്ട്പാത്തും നിര്‍മ്മിക്കുന്നതിനും വേണ്ടി പൊതുമരാമത്ത് വകുപ്പ് 96 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഫുട്ട്പാത്ത് നിര്‍മ്മിക്കുന്ന റോഡ് ഭാഗത്ത് ഗതാഗത തടസ്സമായി വരുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടപ്രകാരം നഗരസഭ ഫണ്ടില്‍ നിന്നും 2,94,000- രൂപ കെ.എസ്.ഇ.ബി നല്‍കിയ എസ്റ്റിമേറ്റ് പ്രകാരം കഴിഞ്ഞ ഒക്ടോബര്‍മാസം ബോര്‍ഡില്‍ അടച്ചിരുന്നു. പാര്‍ക്ക് ജംഗ്ഷന്‍ മുതല്‍ പോലീസ് സ്റ്റേഷന്‍ ജംഗ്ഷന്‍ വരെയുള്ള പോസ്റ്റുകള്‍ മാത്രമാണ് ഇതിനകം മാറ്റി സ്ഥാപിച്ചിട്ടുള്ളത്. നിര്‍മ്മാണത്തിന് മുമ്പായി റോഡിലെ തടസ്സമായിട്ടുള്ളപോസ്റ്റുകള്‍ മാറ്റിയില്ലായെങ്കില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കുന്ന ഫുട്ട്പാത്ത് പൊളിച്ച് പിന്നീട് പോസ്റ്റുകള്‍ സ്ഥാപിക്കേണ്ട സാഹചര്യമുണ്ടാകും. പണി ഏറ്റെടുത്ത കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പണി പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം വരുത്തുന്നത്. ഫുട്ട്പാത്ത് നിര്‍മ്മാണം സുഗമമാക്കുവാന്‍ പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികാരികളോട് അഡ്വ.യു.മുഹമ്മദ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago
No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago