വരും തലമുറക്ക് സ്വസ്ഥതയോടെ ജീവിക്കാനാവാത്ത സാഹചര്യത്തിന് കളമൊരുങ്ങുന്നു: മന്ത്രി
മാള:വരും തലമുറക്ക് സ്വസ്ഥതയോടെ ജീവിക്കാനാവാത്ത സാഹചര്യത്തിന് കളമൊരുങ്ങുകയാണെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫസര്‍.സി രവീന്ദ്രനാഥ്. മാളയില്‍ ഇ.എം.എസ്, എ.കെ.ജി.ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ഗ്ഗീയ പ്രചരണത്തിനെതിരായ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരം നീക്കങ്ങള്‍ക്കു പിറകിലുള്ളവര്‍
ബോധപൂര്‍വമാണിത് നടത്തുന്ന തെന്ന് തിരിച്ചറിയണം. കേരള വളര്‍ച്ചയുടെ അടിത്തറ മതനിരപേക്ഷ സംസ്‌കാരമാണ്. ഇത് നഷ്ടപെട്ടാല്‍ ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന കാലത്തേക്ക് നമുക്ക് തിരിച്ചു പോകേണ്ടി വരും. ഈ മതനിരപേക്ഷ സംസ്‌കാരം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചു എന്നതാണ് ഇ.എം.എസ്, എ.കെ.ജി എന്നീ രണ്ട് മഹാരഥന്മാരുടെ പ്രത്യേകത.
ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയും, ചാവറയച്ചനും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിച്ചവരാണ്. ഈ മാതൃക പിന്തുടര്‍ന്നാവണം അവരവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടതെന്നും മന്ത്രി ഓര്‍മ്മപെടുത്തി. പി.കെ ഡേവിസ് അധ്യക്ഷനായി.എം. രാജേഷ്, ടി.പി രവീന്ദ്രന്‍, പി.കെ സുകുമാരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."