HOME
DETAILS
MAL
വിംബിള്‍ഡണ്‍: ദ്യോക്കോവിച് രണ്ടാം റൗണ്ടില്‍
backup
June 28 2016 | 06:06 AM
ലണ്ടന്‍: കലണ്ടര്‍ സ്ലാം ലക്ഷ്യമിടുന്ന ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് വിംബിള്‍ഡണ്‍ ടെന്നീസില്‍ വിജയത്തുടക്കമിട്ടു. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ദ്യോക്കോ ആദ്യ റൗണ്ടില്‍ ബ്രട്ടീഷ് താരം ജെയിംസ് വാര്‍ഡിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-0, 7-6 (7-3), 6-4.
മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിചും ആദ്യ റൗണ്ടില്‍ വിജയം സ്വന്തമാക്കി. വെറ്ററന്‍ താരം അമേരിക്കയുടെ ബ്രയാന്‍ ബകറിനെ കീഴടക്കിയാണ് സിലിച് രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 6-3, 7-5, 6-3.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."