HOME
DETAILS

അക്ഷരനഗരിയെ പൂരനഗരിയാക്കി തിരുനക്കര പകല്‍പ്പൂരം

  
backup
March 21 2017 | 23:03 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%82%e0%b4%b0%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d


കോട്ടയം: ഗജവീരന്മാരും കലാകാരന്മാരും അണിനിരന്നപ്പോള്‍ തിരുനക്കര പകല്‍പ്പൂരം ആവേശത്തിലായി. അക്ഷരനഗരി പൂരനഗരിയായി മാറിയപ്പോള്‍ പൂരപ്രേമികളും ആനന്ദത്തിലായിരുന്നു. വേനല്‍ച്ചൂട് അല്‍പം ശമിച്ചപ്പോള്‍ തിരുനക്കര മൈതാനം ആനപ്രേമികളെക്കൊണ്ടും പമ്പമേളപ്രേമികളെക്കൊണ്ടും നിറഞ്ഞു.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ഭക്തരും പൂരപ്രേമികളും തിരുനക്കരയിലേക്കെത്തിയപ്പോള്‍ പകല്‍പ്പൂരം ഒരു നാടിന്റെ ഉത്സവമായി മാറി. ജാതിമത വ്യത്യാസമില്ലാതെ ക്ഷേത്ര പറമ്പിലേക്ക് ഒഴുകിയെത്തിയകാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്.
കുടമാറ്റവും ആല്‍ത്തറമേളവും ഭക്തിയുടെയും ആരവത്തിന്റെയും ഊടും പാവും നെയ്തപ്പോള്‍ ആസ്വാദകര്‍ ആനന്ദ നിര്‍വൃതയിലായി. അനിര്‍വചനീയമായ ആനന്ദലഹരിയിലായി തിരുനക്കര.
തൃക്കടവൂര്‍ ദേവസ്വം ശിവരാജു, പുതുപ്പള്ളി സാധു, മലയാലപ്പുഴ രാജന്‍, ചൈത്രം അച്ചു, കുന്നത്തൂര്‍ രാമു, തോട്ടുചാലില്‍ ബോലോനാഥ്, കാഞ്ഞിരക്കാട് ശേഖരന്‍, ശ്രീധരീയം മഹാദേവന്‍, ചുരൂര്‍മഠം രാജശേഖരന്‍, കുളമാക്കില്‍ പാര്‍ഥസാരഥി, പനയനാര്‍ക്കാവ് കാളിദാസന്‍, ചിറക്കാട്ട് കണ്ണന്‍, ചാന്നാനിക്കാട് അയ്യപ്പന്‍കുട്ടി, പല്ലാട്ട് ബ്രഹ്മദത്തന്‍, വേമ്പനാട്ട് അര്‍ജുനന്‍, പത്മന ശരവണന്‍, ഉണ്ണിപ്പള്ളില്‍ ഗണേശന്‍, കിരണ്‍ ഗണപതി, ഉഷശ്രീ ദുര്‍ഗാപ്രസാദ്, നടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍, വെണ്‍മണി നീലകണ്ഠന്‍ എന്നീ ഗജവീരന്‍മാര്‍ കിഴക്കും പടിഞ്ഞാറും ചേരുവാരമായി തിരിഞ്ഞ് അണിനിരന്നതോടെ പൂരത്തിന് തിരിതെളിഞ്ഞു.
പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ആനച്ചമയങ്ങളണിഞ്ഞാണ് ഗജരാജക്കന്മാര്‍ തിരുനക്കരയുടെ തിരുമുറ്റത്ത് അണിനിരന്നത്. തൃക്കടവൂര്‍ ശിവരാജു തിരുനക്കരയപ്പന്റെ തിടമ്പേറ്റി.
അരയാലിന്‍ ചുവട്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ 60ഓളം വരുന്ന കലാകാരന്മാര്‍ മേളപ്പെരുക്കത്തിന്റെ ആവേശക്കൊടുങ്കാറ്റുയര്‍ത്തി. മേളം മുറുകിയതോടെ ആസ്വാദകര്‍ ആനന്ദലഹരിയിലായി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിരങ്ങളാണ് പൂരം കാണാന്‍ തിരുനക്കരയിലേക്ക് ഒഴുകിയെത്തിയത്. അക്ഷരാര്‍ഥത്തില്‍ മധ്യകേരളത്തിന്റെ പൂരപ്പറമ്പായി മാറുകയായിരുന്നു തിരുനക്കര. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സാക്ഷ്യം വഹിച്ചു. പൂരപ്പറമ്പില്‍ മട്ടന്നൂര്‍ വിരിയിച്ചത് മേളപ്പെരുക്കത്തിന്റെ മാന്ത്രികതയാണ്. കുടമാറ്റം പൂരപ്രേമികളില്‍ ആവേശ തിരയിളക്കി. നിറങ്ങളുടെ ചാഞ്ചാട്ടം ഭക്തിയുടെയും ആരവത്തിന്റെയും ആറാട്ടിനാണ് വഴിയൊരുക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago