മെത്രാന്‍ കായലില്‍ കൊയ്ത്തു പുരോഗമിക്കുന്നു
കോട്ടയം: വിവാദങ്ങളുടെ തല കൊയ്തു മാറ്റി മെത്രാന്‍ കായല്‍ പാടശേഖരം. സംസ്ഥാന സര്‍ക്കാരിന്റെയും നാട്ടുകാരുടെയും കൂട്ടായ്മയില്‍ ഇറക്കിയ വിത്തിന്റെ ഫലം കൊയ്യുന്നത് പുരോഗമിക്കുകയാണ് കുമരകം മെത്രാന്‍ കായലില്‍.
മാര്‍ച്ച് 11ന് മന്ത്രിമാരുടെയും ജനനേതാക്കളുടെയും പ്രദേശവാസികളുടെയും സാന്നിധ്യത്തില്‍ ആരംഭിച്ച കൊയ്ത്ത് 10 ദിവസം പിന്നിട്ടപ്പോള്‍ 14 ഏക്കറിലെ ഏതാണ്ട് പൂര്‍ത്തിയാകുന്നു. ഏപ്രില്‍ മധ്യത്തോടെ കൃഷിയിറക്കിയ 315 ഏക്കറിലെയും കൊയ്ത്ത് ഏപ്രില്‍ മധ്യത്തോടെ പൂര്‍ത്തീകരിക്കുമെന്നാണ് കരുതുന്നത്. ഇവിടെ 24 ഏക്കറാണ് ഭൂവുടമകളായ കര്‍ഷകര്‍ കൃഷി ചെയ്തത്. ഇതിലെ 14 ഏക്കറാണ് ഇപ്പോള്‍ കൊയ്ത്തു നടക്കുന്നത്. ബാക്കിയുള്ളവ സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയിലാണുള്ളത്.
ഇവിടെ പാടശേഖര സമിതിയും ഇതര സംഘടനകളുമാണ് നെല്‍കൃഷി ചെയ്തത്. സപ്ലൈകോയും ഓയില്‍പാമുമാണ് ഇവിടെ നിന്ന് നെല്ലു സംഭരിക്കുന്നത്. ഏപ്രില്‍ മധ്യത്തോടെ സംഭരണമുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. മെത്രാന്‍ കായലില്‍ സ്വകാര്യ കമ്പനികളും നെല്‍കൃഷി ചെയ്തു തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. അവിടെ നെല്‍കൃഷിയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കമ്പനികള്‍ക്ക് കഴിയില്ല.
ഒമ്പത് വര്‍ഷങ്ങളോളമായി തരിശു കിടന്ന മെത്രാന്‍ കായല്‍ പാടശേഖരം റിസോര്‍ട് മാഫിയ സ്വന്തമാക്കിയതിനെ തുടര്‍ന്ന് വിവാദ കേന്ദ്രമായിരുന്നു. കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ നവംബര്‍ 10നാണ് പാടശേഖരത്തില്‍ വിത്തിറക്കിയത്. ചിലവ് പ്രതീക്ഷിച്ചതിലും കൂടിയിട്ടുണ്ടെങ്കിലും കൃഷി ലാഭകരം തന്നെയാണെന്ന് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു.
ഏറെക്കാലമായി കൃഷിയിറക്കാതിരുന്നത് മൂലം പാടത്തെ മണ്ണുറക്കുന്നില്ല. ഇത് മൂലം കൊയ്ത്ത് യന്ത്രം പാടത്തിറക്കാനാകുന്നില്ല. കൂടാതെ പാടത്തിറങ്ങിയാല്‍ കാല്‍ താഴ്ന്നു പോകുന്നതായി കൊയ്ത്തിനെത്തിയ തൊഴിലാളികള്‍ പറയുന്നു. ചേറില്‍ നെഞ്ചൊപ്പം താഴ്ന്നു പോയ അനുഭവമുണ്ടായതായി അവര്‍ പറഞ്ഞു.
കൃഷിപ്പണികള്‍ക്കായി പ്രദേശവാസികളെ തന്നെയാണ് കര്‍ഷകര്‍ വിളിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയെ മാത്രം ആശ്രയിക്കുന്ന ഇവിടെയുള്ള സ്ത്രീകള്‍ക്ക് കൊയ്ത്തുത്സവം ആശ്വാസവുമായി.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതി പ്രകാരം കിട്ടേണ്ട തുക ഇതുവരെ നല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്ന് അവര്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."