വേനലായാലും മഴയായാലും നെടുങ്കയത്തുകാര്‍ക്ക് കുടിവെള്ളമില്ല
കരുളായി: വേനല്‍ക്കാലത്തും മഴക്കാലത്തും ഒരുപോലെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നവരാണ് നെടുങ്കയം കോളനിയിലെ നിവാസികള്‍. കരുളായി വനത്തിനുള്ളിലെ കോളനിയായ നെടുങ്കയത്ത് നൂറോളം കുടുംബങ്ങളിലായി മുന്നൂറിലധികം ആളുകളാണ് അധിവസിക്കുന്നത്. കൂടാതെ ഒരു അങ്കണവാടി. ഒരു ബദല്‍ സ്‌കൂള്‍ എന്നിവയും കോളനിയില്‍ പ്രവര്‍ത്തിക്കുന്നു.
ഇവിടുത്തെ കുടിവെള്ളത്തിടക്കം എല്ലാ ആവശ്യങ്ങള്‍ക്കും കരിമ്പുഴയെയാണ് ആശ്രയിക്കുന്നത്. വേനല്‍ പിറവിയെടുത്ത് പകുതിയാവുന്നതോടെ പുഴയിലെ വെള്ളം മലിനമാവും. ഈ സമയങ്ങളില്‍ പുഴയോരത്ത് കുഴിയെടുത്താണ് ഓരോ കുടുംബങ്ങളും കുടിവെള്ളം ശേഖരിച്ചിരുന്നത്. മഴക്കാലമാവുമ്പോള്‍ പുഴയില്‍ വെള്ളം നിറയുകയും മലയില്‍ നിന്നും വരുന്ന് ജലം പൂര്‍ണമായും കലങ്ങിയതും മട്ടുകലര്‍ന്നതുമാവും. ഇവ ശേഖരിച്ച് അരിച്ചെടുത്താണ് ഈ സമയങ്ങളില്‍ വെള്ളം ഉപയോഗിക്കുക.
അഞ്ചുവര്‍ഷം മുന്‍പ് വരെ ചെറുപ്പുഴ കുടിവെള്ള പദ്ധതിയില്‍ നിന്നും വെള്ളം കോളനിയിലേക്ക് പൈപ്പ് വഴിയെത്തിച്ചാണ് ഇവിടുത്തുക്കാര്‍ കുടിച്ചിരുന്നത്.
പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ പദ്ധതി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലച്ചതോടെയാണ് ഇവിടെയുള്ള ആദിവാസികള്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടാന്‍ തുടങ്ങിയത്. കോളനിയില്‍ വിളിച്ച് ചേര്‍ക്കുന്ന എല്ലാ ഊരുക്കൂട്ടത്തിലും ഇവര്‍ ഈ ആവശ്യം ഉന്നയിക്കാറുണ്ടെങ്കിലും പരാതിക്ക് നടപടി മാത്രമില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ഹാഡ പദ്ധതിയില്‍ 25 ലക്ഷം രൂപ കുടിവെള്ള പദ്ധതിക്കായി ഇവിടേക്ക് നീക്കിവെച്ചിട്ടു@െന്ന് ജനപ്രതിനിധികള്‍ പറയുന്നു@െങ്കിലും അതിന്റെ യാതൊരു വിധ പ്രവൃത്തിയും ഇവിടെ ആരംഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."