ആറളം വന്യജീവി സങ്കേതം ഓഫിസ് ഉപരോധിച്ചു
ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിനു സമീപമുള്ള കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, മുഴക്കുന്ന്, പേരാവൂര്‍, ആറളം, അയ്യങ്കുന്ന് പഞ്ചായത്തുകളിലെ വന്യമൃഗങ്ങളുടെ ആക്രമണം നടക്കുന്ന പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ ദ്രുതകര്‍മ സേനയെ വിന്യസിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും കലക്ടര്‍, ഡി.എഫ്.ഒ, റേഞ്ച് ഓഫിസര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജാഗ്രത സമിതി രൂപീകരിക്കണമെന്നും ജനാധിപത്യ കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി മാത്യു കുന്നപ്പള്ളി ആവശ്യപ്പെട്ടു.
ജനാധിപത്യ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആറളം വന്യജീവി സങ്കേതം ഓഫിസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജെയ്സണ്‍ ജീരകശ്ശേരി അധ്യക്ഷനായി, സി.എസ് സബാസ്റ്റ്യന്‍, ജോസ് നരിമറ്റം, അബ്രഹാം പാരിക്കാപ്പള്ളി, പി.ടി ജോസഫ്, ഷൈജു വാഴപ്പള്ളി, ജോണ്‍ സബാസ്റ്റ്യന്‍, സിബി കണ്ണീറ്റുകണ്ടണ്ടം, ജോര്‍ജ് അടുപ്പുകല്ലേല്‍, ഇ.ഡി ആന്റണി, ജോണി കല്ലന്മാരി, മാണി കല്ലുകുളം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."