HOME
DETAILS

കെ.എസ്.യു തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം

  
backup
March 22 2017 | 03:03 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2


കണ്ണൂര്‍: കെ.എസ്.യു സംസ്ഥാന ജില്ലാ ഭാരവാഹി സ്ഥാനത്തേക്കുനടന്ന തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. ഇന്നലെ രാവിലെ പത്തോടെ ഡി.സി.സി ഓഫിസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ തര്‍ക്കം രൂക്ഷമാകുകയായിരുന്നു. ജില്ലാ സംസ്ഥാന ഭാരവാഹികള്‍, ദേശീയസമിതി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
സംസ്ഥാനതലത്തില്‍ എ.ഐ ഗ്രൂപ്പുകളാണ് പ്രധാനമായും മത്സരത്തിലുള്ളതെങ്കിലും കണ്ണൂരില്‍ ഐ വിഭാഗത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് കെ. സുധാകരനെ അനുകൂലിക്കുന്ന ഐ വിഭാഗവും എ ഗ്രൂപ്പും ഒന്നിച്ചാണ് മത്സരിച്ചത്. കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ഐ വിഭാഗമായിരുന്നു എതിര്‍സ്ഥാനത്ത്.  ജില്ലാ പ്രസിഡന്റ്, രണ്ടുവീതം ജനറല്‍ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിലേക്കുമാണ് കെ.സി വേണഗോപാല്‍ വിഭാഗം മത്സരിച്ചത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ജില്ലയിലെ ഗ്രൂപ്പ് തര്‍ക്കത്തിന്റെ പേരില്‍ മനസാക്ഷി വോട്ടുചെയ്യാനാണ് കെ.സി വിഭാഗം നിര്‍ദേശിച്ചത്.
എന്നാല്‍ കെ.സി വിഭാഗം സ്ഥാനാര്‍ഥികള്‍ക്ക് വോട്ടെടുപ്പ് കേന്ദ്രത്തിലേക്ക് എത്താനായില്ല.  ഇവര്‍ എത്താനാവില്ലെന്ന് അറിയിച്ചതോടെ വോട്ടെണ്ണല്‍ തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനെത്തിയവര്‍ തീരുമാനിച്ചു.
ഇതിനെ സുധാകരവിഭാഗം എതിര്‍ക്കുകയായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ഫലപ്രഖ്യാപനം നടത്താതെ പോകാന്‍ അനുവദിക്കില്ലെന്നുപറഞ്ഞ് റിട്ടേണിങ് ഓഫിസര്‍മാരെ ഒരുസംഘം തടഞ്ഞുവച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ഇതോടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനായി മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ എട്ടുപേര്‍ പൊലിസില്‍ അഭയംതേടി. റിട്ടേണിങ് ഓഫിസര്‍മാരെയും വോട്ടടങ്ങുന്ന പെട്ടിയും ഡി.സി.സി. ഓഫിസില്‍നിന്ന് പൊലിസാണ് പുറത്തെത്തിച്ചത്.
മണിക്കൂറോളം റിട്ടേണിങ് ഓഫിസര്‍മാര്‍ പൊലിസ് സ്‌റ്റേഷനില്‍ അഭയം തേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  7 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  17 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  an hour ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago