സ്പിന്നിങ് മില്ല് നവീകരണത്തെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റി: മന്ത്രി
കണ്ണൂര്‍: ടെക്സ്റ്റെല്‍ മാര്‍ക്കറ്റിങ് രംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നന്ദകുമാര്‍ ചെയര്‍മാനായ കമ്മിറ്റിയെ നിയോഗിച്ചതായും ഏപ്രിലില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി എ.സി മൊയ്തീന്. കണ്ണൂര്‍ കോഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. റിപ്പോര്‍ട്ട് പഠിച്ച ശേഷം ലാഭകരമാകുന്ന തരത്തില്‍ സ്പിന്നിങ് മില്ലുകളുടെ നവീകരണം സംബന്ധിച്ച് തീരുമാനമെടുക്കും. അടുത്ത അധ്യയന വര്‍ഷത്തേക്ക് പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് യൂനിഫോം വിതരണം ചെയ്യാന്‍ ആവശ്യമായ 10 ലക്ഷം മീറ്റര്‍ തുണി ഉത്പാദിക്കുകയാണെന്ന് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. കണ്ണൂര്‍ സ്പിന്നിങ് മില്ലില്‍ കോട്ടണ്‍ ടെസ്റ്റിങ് ലാബ് സ്ഥാപിക്കും. തൊഴിലാളികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് കൂടുതല്‍ ലോണ്‍ നല്കുന്ന പദ്ധതിയും നടപ്പാക്കും. ശമ്പളം കുറവാണെന്ന പേരില്‍ തൊഴിലാളികള്‍ കൊഴിഞ്ഞ് പോയിട്ടുണ്ടെങ്കിലും പുതിയ തൊഴിലാളികളെ പരിശീലിപ്പിച്ച് മില്ലുകളുടെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കും. കടത്തിലായ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കും. വായ്പ ലഭ്യമാക്കാന്‍ ബജറ്റില്‍ 57 കോടി രൂപ ടെക്സ്റ്റെല്‍ മേഖലയ്ക്കായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ കോഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ ചെയര്മാന് എം. സുരേന്ദ്രന്, എം.ഡി രമേശന്, മാനേജര്‍ എം.എം ചന്ദ്രശേഖരന്, ഡി.രാജേന്ദ്രന്, സി. രാജന്, കെ.പി അശോകന്, പി.കെ സുരേഷ് ബാബു, ഇ.കെ രമേശന്, പി.കെ രാജന്, പി. ജയദേവന് എന്നിവര്‍ ഒപ്പമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."