ടാഗോര്‍: നടപടികള്‍ നിര്‍ത്തിവച്ചു
തളിപ്പറമ്പ്: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്കൂളിലെ ഈ വര്‍ഷത്തെ പ്രവേശന നടപടികളില്‍ അനിശ്ചിതത്വം തുടരുന്നു. സ്കൂളിലെ പ്രവേശന നടപടികള്‍ നിര്‍ത്തിവച്ചതായി പ്രധാനാധ്യാപകന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പ്രവേശന പരീക്ഷ ഒഴിവാക്കിയതിനെതുടര്‍ന്ന് സാധാരണ നിലയിലുളള പ്രവേശനത്തിന് അഞ്ച്, എട്ട് ക്ലാസുകളിലേക്ക് മുന്നൂറിലേറെ കുട്ടികള്‍ അപേക്ഷ നല്‍കിയിരുന്നു.
256 കുട്ടികള്‍ ഇത്തരത്തില്‍ അഞ്ചാം ക്ലാസിലേക്കും 56 കുട്ടികള്‍ എട്ടാംക്ലാസിലേക്കും അപേക്ഷ നല്‍കിയിരുന്നത്. അഞ്ചിലേക്ക് 60, എട്ടിലേക്ക് 30 എന്നിങ്ങനെയാണ് ഒഴിവുകളുളളത്. എന്നാല്‍ പ്രവേശനപരീക്ഷ നിര്ത്തലാക്കിയതിനെതിര് അലുമ്നി അസോസിയേഷനും ഒരു അപേക്ഷകനും ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതോടെ ഈ വര്‍ഷത്തെ പ്രവേശനം തന്നെ അനിശ്ചിതത്ത്വത്തിലായി.
ഈ സാഹചര്യത്തിനാണ് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്കൂള്‍ ഉപദേശകസമിതി യോഗത്തില്‍ നറുക്കെടുപ്പ് വഴി പ്രവേശനം നടത്താനുള്ള തീരുമാനമെടുത്തത്.
തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ തീരുമാനം താല്‍ക്കാലികമായി മാറ്റിവച്ചു. എന്നാല്‍ നറുക്കെടുപ്പ് വഴി പ്രവേശനം നടത്താമെന്ന സ്കൂള്‍ ഉപദേശകസമിതിയുടെ തീരുമാനത്തിനെതിരേ ഗവ. പ്ലീഡര്‍ നിയമോപദേശം നല്‍കിയതോടെയാണ് നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തത്.
ഈ വര്‍ഷത്തെ പ്രവേശനത്തെക്കുറിച്ച് ഒന്നും പറയാനാകാത്ത അവസ്ഥയിലാണ് സ്കൂള്‍ അധികൃതര്‍. സാധാരണ നിലയിലുളള പ്രവേശനം പ്രതീക്ഷിച്ച വിദ്യാര്‍ഥികളും രക്ഷിതാക്കളും നിരാശയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."