സാമ്രാജ്യത്വ ഗൂഢാലോചന തിരിച്ചറിയുക: ഷാനവാസ് എം.പി
കോഴിക്കോട്: വര്‍ണ വര്‍ഗ ചിന്തകള്‍ക്കതീതമായി മനുഷ്യന്റെ സമ്പൂര്‍ണമായ സമത്വവും മഹത്വവും പ്രായോഗികമായി നടപ്പില്‍ വരുത്തിയ മതം ഇസ്‌ലാമായതുകൊണ്ടാണ് പല പ്രതിഭകളേയും ഇസ്‌ലാം ആശ്ലേഷിക്കാന്‍ പ്രേരിപ്പിച്ചതെന്ന് എം.ഐ ഷാനവാസ് എം.പി. എസ്.കെ.എസ്.എസ്.എഫ് റമദാന്‍ കാംപയിനിന്റെ ഭാഗമായി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മിറ്റി കോഴിക്കോട് അരയിടത്തുപാലത്ത് സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണത്തിന്റെ മൂന്നാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകര തീവ്രവാദ മുദ്രകള്‍ ചാര്‍ത്തി മതത്തിന്റെ മനോഹാരിത തകര്‍ക്കാന്‍ ഫാസിസ്റ്റ് സയണിസ്റ്റ് ശക്തികള്‍ കിണഞ്ഞുശ്രമിക്കുമ്പോഴും അക്കാദമിക രംഗത്ത് ഇസ്‌ലാം കൂടുതല്‍ സജീവമാകുന്ന കാഴ്ചയാണ് കാണുന്നതെന്നും ഇസ്‌ലാമിനെതിരേയുള്ള സാമ്രാജത്വ ഗൂഢാലോചന തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രഭാഷണ സി.ഡി കാകുളങ്ങര മുഹമ്മദ് മുസ്‌ലിയാര്‍ക്ക് നല്‍കി എം.പി പ്രകാശനം ചെയ്തു.
മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ഇബ്രാഹിം ഖലീല്‍ ഹുദവി പ്രഭാഷണം നടത്തി. ഹാരിസ് ബാഖവി അബൂദബി, അബ്ദുല്ല ബാഖവി, അബൂബക്കര്‍ ഫൈസി മലയമ്മ, ഒ.പി.എം അശ്‌റഫ്, ശൂക്കൂര്‍ മാസ്റ്റര്‍, റഫീഖ് മാസ്റ്റര്‍, ബിച്ചിക്കോയ ഹാജി, അമീന്‍ കുന്ദമംഗലം പ്രസംഗിച്ചു. കെ.പി.കോയ സ്വാഗതവും അന്‍വര്‍ നല്ലളം നന്ദിയും പറഞ്ഞു.
ഇന്ന് ഖലീല്‍ ഹുദവി അധുനികതയുടെ കുതിപ്പും കിതപ്പും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കോഴിക്കോട് ഖാസി നാസര്‍ ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ഉമര്‍ ഫൈസി മുക്കം അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."