തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ച് ഏഴു ലക്ഷത്തോളം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തെന്ന് ട്വിറ്റര്‍
സാന്‍ഫ്രാന്‍സിസ്കോ: തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ച് ട്വിറ്റര്‍ ഏഴു ലക്ഷത്തോളം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്. 2015 ന്റെ പകുതി മുതല്‍ 636,248 അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തതായി ട്വിറ്റര്‍ അറിയിച്ചു.
ഇതില്‍ 376,890 അക്കൗണ്ടുകള്‍ 2016ന്റെ അവസാന പകുതിയില്‍ രൂപീകരിച്ചതാണെന്നും ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തീവ്രവാദം, രാഷ്ട്രീയം, മതം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉണ്ടാകുന്ന വിദ്വേഷപ്രചരണത്തിനു തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ട്വിറ്റര്‍ അറിയിച്ചു. പലരാജ്യങ്ങളിലെയും സര്‍ക്കാറുകളുടെ ഭാഗത്തു നിന്നുള്ള സമ്മര്‍ദ്ദമാണ് നടപടിക്കു പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.എസ്, യൂറോപ്യന്‍ സര്‍ക്കാരുകള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്കു മേല്‍ ഇത്തരം ഉളളടക്കമുളള അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നതു സംബന്ധിച്ച് സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. ഓണ്‍ലൈന്‍ വഴി തീവ്രവാദം പ്രചരിപ്പിക്കുന്നതിനെതിരേ കര്‍ശന നിലപാടു സ്വീകരിക്കഅമെന്ന് ഇവര്‍ ഗൂഗിള്‍ ഉള്‍പ്പെടെയുളള കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."