തീരുമാനം ഏകപക്ഷീയമെന്ന് ആരോപണം
പെരിന്തല്‍മണ്ണ:നഗരത്തിലെ രണ്ട് പ്രധാന സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയ നടപടി ഏകപക്ഷീയമാണെന്ന് ആരോപണമുയര്‍ന്നു. പ്രതിപക്ഷ പ്രതിനിധികള്‍, ബസുടമകള്‍, ബസ് തൊഴിലാളികള്‍ തുടങ്ങിയവരെ അറിയിക്കാതെ നഗരസഭാ ചെയര്മാന് ഏകപക്ഷീയമായാണ് തീരുമാനമെടുത്തത്.
രണ്ടാഴ്ച മുന്‍പ് ചേര്‍ന്ന യോഗത്തില്‍ ഈ ആവശ്യം ചെയര്മാന് മുന്നോട്ട് വച്ചെങ്കിലും പ്രതിപക്ഷത്തിന്റെയും ബസുടകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ നോട്ടീസ് വഴി ഇതു സംബന്ധിച്ച പ്രചരണം നടത്തുകയായിരുന്നു.
നോട്ടീസ് വഴി പ്രചരണം തുടങ്ങിയ ശേഷം മാത്രമാണ് പലരെയും ചര്‍ച്ചക്ക് വിളിച്ചത്. തീരുമാനം കൈകൊണ്ട വിഷയത്തില്‍ ചര്‍ച്ചക്കില്ലെന്ന് പറഞ്ഞ് പല അംഗങ്ങളും പിന്മാറി. നഗരസഭയുടെ ദീര്‍ഘ വീക്ഷണ കുറവ് മൂലം നിര്‍മിച്ച ബൈപ്പാസിലെ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈകോടതിയില്‍ ഒത്ത് തീര്‍പ്പാക്കാനാണ് ജനവിരുദ്ധ തീരുമാനങ്ങളുമായി നഗരസഭ മുന്നോട്ട് പോകുന്നതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."