HOME
DETAILS
MAL
വാട്ട്സ്ആപ്പ് ഹര്‍ത്താല്‍: പ്രതികളുടെ റിമാന്‍ഡ് നീട്ടി
backup
May 21 2018 | 18:05 PM
തിരുവനന്തപുരം: വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് വാട്സാപ്പിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത കേസില്‍ പ്രതികളുടെ റിമാന്‍ഡ് കാലാവധി ജൂണ്‍ നാല് വരെ നീട്ടി. കേസിലെ ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികളായ തെന്മല സ്വദേശി അമര്‍നാഥ് (20), വിഴിഞ്ഞം വെണ്ണിയൂര്‍ സ്വദേശികളായ സുധീഷ്, അഖില്‍, നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍, പൂജപ്പുര സ്വദേശി സിറില്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നീട്ടിയത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇവര്‍ ക്കെതിരേ മലപ്പുറം, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലായി 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."