വാല്‍നക്ഷത്രത്തിലെ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ലണ്ടന്‍: വാല്‍നക്ഷത്രമായ 67 പി യിലുണ്ടായ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റോസെറ്റ പേടകം എടുത്ത ചിത്രങ്ങളാണ് ഒരു വര്‍ഷത്തിനു ശേഷം പുറത്തുവന്നത്.
ശാസ്ത്രജ്ഞനായ മൗരീസിയോ പജോള നടത്തിയ പരിശോധനയിലാണു മണ്ണിടിച്ചില്‍ ശ്രദ്ധയില്‍പ്പെട്ടത്. 2015 ഡിസംബറില്‍ എടുത്ത ചിത്രങ്ങളില്‍ വെളുത്ത നിറത്തില്‍ പ്രതലം പ്രകാശിക്കുന്ന ദൃശ്യങ്ങളാണ് സംശയത്തിനിടയാക്കിയത്. ജൂലൈ വരെയുള്ള ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ പൊടിപടലങ്ങള്‍ പൊങ്ങുന്നത് കാണാനായി. ഇതാണ് മണ്ണിടിച്ചിലെന്ന് സ്ഥിരീകരിച്ചത്. നാച്വര്‍ അസട്രോണമി മാഗസിനില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വാല്‍നക്ഷത്രത്തിലെ മണ്ണിടിച്ചിലിനെ കുറിച്ച് പറയുന്നത്.
12 വര്‍ഷം നീണ്ട ദൗത്യത്തിനു ശേഷം 2016 ല്‍ പ്രവര്‍ത്തനം നിലച്ചതാണു റോസറ്റ എന്ന പേടകം. പജോളയും കൂട്ടരും ഇപ്പോള്‍ ചൊവ്വയുടെയും ചന്ദ്രന്റെയും ചിത്രങ്ങള്‍ പരിശോധിക്കുന്ന ദൗത്യത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."