കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: നാളെ കര്‍ണാടകയില്‍ നടക്കുന്ന എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ചടങ്ങിലേക്കു വ്യക്തിപരമായി ക്ഷണിക്കുന്നതിനായി കുമാരസ്വാമി ഫോണില്‍ വിളിച്ചിരുന്നു. ഔപചാരികതയുടെ പേരില്‍ നേരിട്ടു വന്നു തന്നെ ക്ഷണിക്കേണ്ട കാര്യമില്ലെന്നു പറഞ്ഞതായും യെച്ചൂരി ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇന്നലെ നടന്ന പൊളിറ്റ്ബ്യൂറോ യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് കനത്ത ആക്രമണങ്ങള്‍ നേരിടുമ്പോള്‍ കര്‍ണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ആയിരിക്കും യെച്ചൂരിക്കും പങ്കെടുക്കേണ്ടി വരിക. നിലവിലെ സാഹചര്യത്തില്‍ കര്‍ണാടയിലെ വേദിയില്‍ നിന്ന് സി.പി.എമ്മിന് ഇതിന്റെ പേരില്‍ ഒഴിവായി നില്‍ക്കാനും കഴിയില്ല. നേരത്തെ ഡല്‍ഹിയില്‍ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷനേതാക്കള്‍ക്കുള്ള വിരുന്നില്‍ മമതാ ബാനര്‍ജിയുള്ള കാരണത്താല്‍ യെച്ചൂരി വിട്ടുനിന്നിരുന്നു.
കര്‍ണാടകയില്‍ ജനവിധി ബി.ജെ.പിക്ക് അനുകൂലമായിരുന്നു എന്ന അമിത്ഷായുടെ വാക്കുകള്‍ കുതിരക്കച്ചവടം നടത്താന്‍ കഴിയാത്തതിലുള്ള നിരാശയാണെന്ന് യെച്ചൂരി പറഞ്ഞു. കര്‍ണാടകയിലെ ജനങ്ങള്‍ ബി.ജെ.പിയെ തള്ളിക്കളഞ്ഞു. അത് അംഗീകരിക്കാന്‍ അമിത്ഷായും പാര്‍ട്ടിയും തയാറാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് സഖ്യ രൂപീകരണ സമയത്ത് ഇടപെട്ടിരുന്നോ എന്ന ചോദ്യത്തിന്, അത് മാധ്യമപ്രവര്‍ത്തകര്‍ തന്നെ അങ്ങനെയാണല്ലോ പറയുന്നതെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
അതേസമയം, മധ്യപ്രദേശിലെ സത്‌നയില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിം മധ്യവയസ്‌കനെ തല്ലിക്കൊന്ന സംഘ്പരിവാര നടപടിയെ സി.പി.എം അപലപിച്ചു.
കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനും ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നയാള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."