അജ്മീര്‍ സ്‌ഫോടനം: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ട ആദ്യ ഭീകരപ്രവര്‍ത്തന കേസ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെടുന്ന ഭീകര പ്രവര്‍ത്തനവുമായി ബന്ധമുള്ള ആദ്യത്തേതാണ് അജ്മീര്‍ സ്‌ഫോടന കേസ്. നിര്‍ണായക സാക്ഷിമൊഴികള്‍ നല്‍കിയ പലരും കൂറുമാറിയതോടെ കേസ് ദുര്‍ബലമാകുമെന്ന് കരുതിയിരുന്നുവെങ്കിലും രണ്ടുപ്രതികള്‍ ശിക്ഷിക്കപ്പെടുകയായിരുന്നു. സുനില്‍ ജോഷിയുമായി കേസിനെ ബന്ധിപ്പിക്കുന്ന മൊഴി നല്‍കിയവര്‍ കൂറുമാറുകയോ കൊല്ലപ്പെടുകയോ ഉണ്ടായി.
ആക്രമണങ്ങളിലെ ഇവരുടെ ബന്ധം പുറത്തുവരാതിരിക്കാന്‍ അദ്ദേഹത്തെ ആര്‍.എസ്.എസ് തന്നെ കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു. പ്രതിപ്പട്ടികയിലുള്ളവരും കാണാനില്ലെന്ന് എന്‍.ഐ.എ പറയുന്നവരുമായ കല്‍സാംഗ്രെ, സന്ദീപ് ഡാംഗെ എന്നിവര്‍ കൊല്ലപ്പെട്ടതായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന മുന്‍ ഇന്‍സ്‌പെക്ടര്‍ മഹ്ബൂബ് മുജാവര്‍ വെളിപ്പെടുത്തിയിരുന്നു.
കേസില്‍ 26 സാക്ഷികള്‍ കൂറുമാറി. കൂറുമാറിയ റണ്‍ധീര്‍ സിങ് ജാര്‍ഖണ്ഡ് മന്ത്രിസഭയില്‍ അംഗവുമായി. മലയാളിയായ സുരേഷ് നായരുടെ ബന്ധം കൊണ്ടും കേസ് ശ്രദ്ധിക്കപ്പെട്ടു.
അജ്മീര്‍ സ്‌ഫോടനത്തിന് വേണ്ടി ബോംബ് സ്ഥാപിച്ചുവെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ച ഗുജറാത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ മുകേഷ് വാസ്‌നിയാണ് സുരേഷ് നായരുടെ പങ്കാളിത്തത്തെ കുറിച്ച് മൊഴി നല്‍കിയത്.
ഇയാളുടെ പിതാവ് ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരനാണ്. മാതാപിതാക്കള്‍ക്കൊപ്പം വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന സുരേഷ് സ്‌ഫോടന ശേഷം നാട്ടിലെത്തിയിരുന്നതായി പൊലിസിനു വിവരം ലഭിച്ചിരുന്നു.
ബാലുശ്ശേരി മഞ്ഞപ്പാലം പ്രദേശത്തെ സുരേഷിന്റെ ബന്ധുവീടുകളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച് കേരളാ പൊലിസ് രാജസ്ഥാന്‍ എ.ടി.എസ്സിനു കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."