വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പുകളെ നോക്കുകുത്തികളാക്കി അനധികൃത കരാറുകാര്‍
കെ.എസ്.ഇ.ബിക്ക് കോടികളുടെ നഷ്ടംബി.എസ്.ഇന്ദ്രന്‍
കഴക്കൂട്ടം: സാങ്കേതിക മികവും അംഗീകൃത ലൈസന്‍സുമുള്ള എന്‍ജിനിയറിങ് വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പുകളെ നോക്കുകുത്തികളാക്കി സംസ്ഥാനത്ത് അനധികൃത മൊബൈല്‍ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പുകള്‍ പെരുകുന്നു.
യാതൊരുവിധ സാങ്കേതിക മികവോ സുരക്ഷാ മാനദണ്ഡങ്ങളോ ബന്ധപ്പെട്ട അധികാരികളുടെ ലൈസന്‍സോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം കരാറുകാര്‍ കോടികളുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് വരുത്തിവെയ്ക്കുന്നത്. ചെലവ് കുറവാണെന്നപേരില്‍ വീടുകളിലെ മേല്‍ക്കൂര നിര്‍മാണമുള്‍പ്പെടെയുള്ള വെല്‍ഡിങ് ജോലികള്‍ ഇത്തരം പുറം ജോലി കരാറുകാരെ ഏല്‍പ്പിക്കുന്നതിലൂടെ അപകടം ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.
കേരളത്തില്‍ ഏകദേശം ഒരു ലക്ഷത്തിലേറെ ചെറുതും വലുതുമായ എന്‍ജിനിയറിങ് വര്‍ക്ക് ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളെ ആശ്രയിച്ച് ഏകദേശം 12 ലക്ഷത്തോളം കുടുംബങ്ങളാണ് ജീവിക്കുന്നത്. പ്രധാനമായും വൈദ്യുതിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഈ മേഖലയ്ക്ക് കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദന മേഖലയില്‍ നിര്‍ണായകമായ സ്വാധീനമാണുള്ളത്.
കേരളത്തില്‍ ആകെയുള്ള വൈദ്യുത ഉപഭോഗത്തിന്റെ 12 ശതമാനവും ഉപയോഗിക്കപ്പെടുന്നത് ഈ മേഖലയാണ്. നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വൈദ്യുതി ഉപഭോഗത്തിന്റെ കണക്ക് ഇതായിരിക്കെ നിലവാരമില്ലാത്ത യന്ത്ര സാമഗ്രികള്‍ ഉപയോഗിക്കുന്ന അനധികൃത നിര്‍മാണ കരാറുകാരുടെ വൈദ്യുതി ഉപയോഗ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.
ലൈസന്‍സോ കെ.എസ്.ഇ.ബി അനുമതിയോ സ്ഥാപനമോ ഇല്ലാതെ അനധികൃതമായി നിര്‍മാണ ജോലികള്‍ ഏറ്റെടുക്കുന്ന മൊബൈല്‍ വെല്‍ഡിങ് കരാറുകാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ലൈസന്‍സ് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ പാലിച്ച് നടത്തുന്ന വെല്‍ഡിങ് വര്‍ക്ഷോപ്പുകളുടെ നിലനില്‍പിന് തന്നെ ഇത്തരക്കാര്‍ ഭീഷണിയാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."