HOME
DETAILS
MAL
സ്വകാര്യമേഖലയില്‍ സംവരണം നടപ്പാക്കണം: മന്ത്രി പി. തിലോത്തമന്
backup
May 22 2018 | 02:05 AM
ചേര്‍ത്തല: കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളെല്ലാം സ്വകാര്യവല്‍ക്കരിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ മേഖലയിലെ നിയമനങ്ങളിലും സംവരണം നടപ്പാക്കണമെന്ന് മന്ത്രി പി. തിലോത്തമന്. കേരള ചേരമര്‍ സംഘം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ അടിസ്ഥാന വികസനത്തില്‍ സുപ്രധാന പങ്കാണ് പൊതുമേഖല സ്ഥാപനങ്ങള്‍ വഹിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സകലതും സ്വകാര്യവല്‍ക്കരിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. ഏതു തൊഴില്‍ മേഖലയിലും സംവരണമെന്നതാണ് പുതിയ കാലത്തിന്റെ ആവശ്യകതയെന്നും മന്ത്രി പറഞ്ഞു. കേരള ചേരമര്‍ സംഘം സംസ്ഥാന പ്രസിഡന്റ് എസ്. മണി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."