മനുഷ്യ സ്നേഹം മുന്‍നിര്‍ത്തി ജലസമരങ്ങള്‍ ഏറ്റെടുക്കണം: മാര്‍ ജോസ് പുത്തന്‍വീട്ടില്‍
കൊച്ചി: മനുഷ്യ വര്‍ഗത്തോടുള്ള സ്നേഹം മുന്‍ നിര്‍ത്തി ജല സമരങ്ങള്‍ ഏറ്റെടുക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസ് പുത്തന്‍വീട്ടില്‍. പെരിയാര്‍ ജല മലിനീകരണത്തിനെതിരെ വൈറ്റില ജങ്ഷനില്‍ നടന്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചിയുടെ വികസനത്തെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാല്‍ കൊച്ചി അനുദിനം വൃക്കരോഗിയായി മാറുകയാണ്. സര്‍ക്കാരിനു സ്നേഹമുണ്ടെങ്കില്‍ മലിനീകരണത്തിനെതിരെ നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ വൈറ്റില ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി ഭദ്രാക്ഷാനാനന്ദ മുഖ്യ പ്രഭാഷണം നടത്തി. എം.ജി സര്‍വകലാശാല മുന്‍ ഡീന്‍ ഡോ.ടി.എന്‍ വിശ്വംഭരന് അധ്യക്ഷത വഹിച്ചു.
തൈക്കുടം സെന്റ് റാഫേല്‍സ് പള്ളി വികാരി ഫാ. ജോസഫ് തട്ടാരശേരി, വൈറ്റില സെന്റ് ഡാമിയന്‍ പള്ളി വികാരി ഫാ. ഡോമിനിക് കാച്ചപ്പിള്ളി, പൂണിത്തുറ സെന്റ് ജെയിംസ് പള്ളി വികാരി ഫാ. വര്‍ഗീസ് ചെരപ്പറമ്പില്‍, കുഫോസിലെ ഗവേഷകന് ഡോ.ജി.ഡി മാര്ട്ടിന്, മാര്ട്ടിന് പയ്യപ്പിള്ളി, മെല്ക്കം ബോബി കട്ടിക്കാട് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."