ആര്.എസ്.ബി.വൈ കാര്‍ഡ് വിതരണം തുടങ്ങി
പാലക്കാട്: ജില്ലയില്‍ 2017-18 വര്‍ഷത്തേക്കുള്ള ആര്.എസ്.ബി.വൈ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കാര്‍ഡ് വിതരണവും തുടങ്ങി. അതത് പഞ്ചായത്ത് ഹാളിലാണ് കാര്‍ഡ് വിതരണം നടക്കുക.
മണ്ണാര്‍ക്കാട് ബ്ലോക്കില്‍ തെങ്കര പഞ്ചായത്ത് ഹാളില്‍ ഏപ്രില്‍ ഒന്ന്, മണ്ണാര്‍ക്കാട് മാര്‍ച്ച് 26, തച്ചമ്പാറ 28 , തച്ചനാട്ടുകര 30 , കരിമ്പ, കാരാകുര്‍ശ്ശി 31, കോട്ടോപ്പാടം, കാഞ്ഞിരപ്പുഴ ഏപ്രില്‍ അഞ്ച്, കുമരംപുത്തൂര്‍ ഏപ്രില്‍ മൂന്ന്, അലനല്ലൂര്‍ ഏപ്രില്‍ 15 വരെയുമാണ് ഫോട്ടോ എടുക്കുന്നത്.
പാലക്കാട് ബ്ലോക്കില്‍ കേരളശ്ശേരി മാര്‍ച്ച് 28, മങ്കര 29, മണ്ണൂര്‍ 30, കൊടുമ്പ് 31, കോങ്ങാട് ഏപ്രില്‍ നാല്, മുണ്ടൂര്‍ ഏപ്രില്‍ അഞ്ച് വരെയും അതത് പഞ്ചായത്ത് ഹാളില്‍ നടക്കും.
പറളിയില്‍ പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ ഏപ്രില്‍ ഏഴ് വരെയും പിരായിരി പഞ്ചായത്ത് ഹാളില്‍ ഏപ്രില്‍ എട്ട് വരെയും പാലക്കാട് നഗരസഭാ ടൗണ്‍ഹാള്‍ അനെക്സില്‍ ഏപ്രില്‍ 13 വരെയുമാണ് ഫോട്ടോ എടുക്കല്‍ നടക്കുകയെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരത്തിന് കുടുംബശ്രീയുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."