സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം 25ന്
കുന്നംകുളം: കുന്നംകുളത്ത് സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം മാര്‍ച്ച് 25 ന് രാവിലെ 10 ന് നടക്കും. രാവിലെ നഗരത്തില്‍ നിന്ന് വാദ്യമേളങ്ങളും, കലാരൂപങ്ങളുമായി വിളംബര ഘോഷയാത്രക്ക് ശേഷം ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രഖ്യാപന സമ്മേളനം നടക്കും. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമതി രൂപീകരണ യോഗത്തിലാണ് ഇത് സംമ്പന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.
ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി എ.സി മൊയ്തീന്റെ പ്രതിനിധയായി പങ്കെടുത്ത സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ വാസും ആമുഖപ്രഭാഷണം നടത്തി. മണ്ഡലത്തില്‍ മുഴുവന്‍ വീടുകളും വൈദ്യുതീകരിച്ചതായും തര്‍ക്കങ്ങളുള്ള 20 അപേക്ഷകളിന്മേല്‍ 25 നകം തീരുമാനമുണ്ടാകുമെന്നും ലാന്‍ഡ് ക്രോസിങ്ങുമായുള്ള തര്‍ക്കങ്ങളായതിനാലാണ് തീരുമാനമെടുക്കാന്‍ താമസമുണ്ടായതെന്നും വാസു വിശദീകരിച്ചു. ആകെ 756 അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കി വൈദ്യുതി നല്‍കിയതായും 25 ന് മുന്‍പ് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കുമെന്നും അദ്ധേഹം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സതീശന്‍, സദാനന്ദന്‍ മാസ്റ്റര്‍, ഓമന ബാബു, യു.പി ശോഭന, കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ടി.പി സൗദാമിനി, പി.എം സുരേഷ്, സി.വി ബേബി, ഷാജി ആലിക്കല്‍, എം.എന്‍ സത്യന്‍, ഗീതാശശി, മിഷസബാസ്റ്റ്യന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."