HOME
DETAILS
MAL
പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അമിത ഫീസ് വാങ്ങുന്നതിനെതിരേ പ്രതിഷേധം
backup
May 22 2018 | 04:05 AM
നിലമ്പൂര്‍: പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ഉദ്യോഗാര്ഥികളില്നിന്നും അമിത ഫീസ് ഈടാക്കുന്ന നടപടിക്കെതിരേ പ്രതിഷേധം വ്യാപകമാവുന്നു. കരസേന റിക്രൂട്ട്മെന്റ് റാലികളിലടക്കം പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികളും പ്രൈവറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗാര്‍ഥികളുമാണ് ഈ നിയമം മൂലം ഏറ്റവും കഷ്ടപ്പെടുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസവും അമിതമായ ഫീസും ഉദ്യോഗാര്‍ഥികളെ വലയ്ക്കുന്നു.
പലപ്പോഴും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യവുമുണ്ട്. അടിയന്തരാവശ്യങ്ങളിലേക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പൊലിസ് സ്റ്റേഷനുകളില്‍ വച്ചുതന്നെ കൊടുക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് തികച്ചും സൗജന്യമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."