രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു
നിലമ്പൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വ ദിന അനുസ്മരണച്ചടങ്ങ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഭവനില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഒ.ടി ജയിംസ്, കേമ്പില്‍ രവി, സി.വേണു, എന്‍.എം ബഷീര്‍, സുരേഷ് കുമാര്‍ കളരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
മഞ്ചേരി: രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി. മഞ്ചേരി മെഡിക്കല്‍ കോളജിലെ രക്ത ബാങ്കിലേക്ക് രക്തം ദാനം ചെയ്തുകൊണ്ടാണ് പ്രവര്‍ത്തകര്‍ രാജീവ് ഗാന്ധിയുടെ ഓര്‍മ പുതുക്കിയത്. എ.ഐ.സി.സി അംഗം ഡോ. എം. ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അക്ബര്‍ മിനായി അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ അനസ് അത്തിമണ്ണില്‍, മനോജ് തടപ്പറമ്പ് എന്നിവര്‍ രക്തദാനത്തിന് നേതൃത്വം നല്‍കി.സി.കെ.ആര്‍ എന്ന ഇണ്ണിപ്പ, ഇല്യാസ് പുല്‍പ്പറ്റ, അലവിക്കുട്ടി പുല്ലാര, ജയകുമാര്‍ മാടങ്കോട്, രാധാകൃഷ്ണന്‍, സാദിഖലി തുടങ്ങിയവര്‍ സംബന്ധിച്ചു.
പാണ്ടിക്കാട്: രാജീവ് ഗാന്ധിയുടെ രക്ത സാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വെള്ളുവങ്ങാട് പറമ്പന്‍ പൂളക്കല്‍ നിര്‍ധനയായ വയോധികക്ക് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ പണ്ടിക്കാട് പഞ്ചായത്ത് കമ്മിറ്റി ചക്രക്കസേര നല്‍കി. എ.ഐ .സി.സി അംഗം ഡോ. എം. ഹരിപ്രിയ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ ആര്‍ ഇണ്ണിപ്പ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അക്ബര്‍ മീനായി, അനസ് അത്തിമണ്ണില്‍, മനോജ് തടപ്പറമ്പ്, സുധീഷ് പയ്യനാട്, മണി പിലാക്കല്‍, കെ.ജിജീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."