ബി.കെ.എം.യു-എ.ഐ.ടി.യു.സിയുടെ കൊടുങ്ങല്ലൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍
മാള: കര്‍ഷക തൊഴിലാളി ക്ഷേമനിധി അനുകൂല്യങ്ങള്‍ അടിയന്തിരമായി വിതരണം ചെയ്യണമെന്നും ഭൂമിയില്ലാത്തവര്‍ക്കു ഭൂമിയും വീടും നല്‍കണമെന്നും പുത്തന്‍ചിറയില്‍ വച്ചു നടന്ന കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ബി.കെ.എം.യു, എ.ഐ.ടി.യു.സി യുടെ കൊടുങ്ങല്ലൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ സര്‍ക്കാരിനോടു ആവശ്യപ്പെട്ടു.
ദേശീയ കര്‍ഷക തൊഴിലാളി നിയമം പാസാക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും തൊഴിലുറപ്പു പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും യോഗം ആരോപിച്ചു.
പ്രസിഡന്റ് ടി.എം ബാബു അധ്യക്ഷനായി . ബി.കെ.എം.യു ജില്ലാ പ്രസിഡന്റ് വി.എസ് പ്രിന്‍സ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
അഡ്വ.വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എ, കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കെ.വി വസന്തകുമാര്‍, സി.സി മുകുന്ദന്‍, കെ.വി സുജിത്ത് ലാല്‍, ബീന സുധാകരന്‍, എം.എം സുലേഖ, എ.എം ഹക്കിം , എ.കെ ബാലന്‍, എ.പി വിദ്യാധരന്‍, ടി.എന്‍ വേണു സംസാരിച്ചു.
മണ്ഡലം പ്രസിഡന്റായി ടി.എം ബാബുവിനെയും സെക്രട്ടറിയായി ടി.എന്‍ വേണുവിനെയും തെരഞ്ഞെടുത്തു.
ലൈഫ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷേമ നിധിയെ സംരക്ഷിക്കുക, കുടിശിക വിതരണം ചെയ്യാന്‍ 300 കോടി അനുവദിക്കുക, ദലിതര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുക, നെല്‍വയല്‍ തണീര്‍തട നിയമം കര്‍ശനമായി നടപ്പിലാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു നിരവധി സമരപരിപാടികള്‍ ബി.കെ.എം.യുവിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."