റിയാസ് വധം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം
പള്ളിക്കര: പഴയ ചൂരിയിലെ മദ്റസ അധ്യാപകന് റിയാസ് മുസ്ലിയാരെ കൊലപ്പെടുത്തിയവരെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡന്റ് പി.എ അബൂബക്കര്‍ ഹാജി, സെക്രട്ടറി ടി.പി കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ ആവശ്യപ്പെട്ടു. കാസര്‍കോട് മേഖലയെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കി മാറ്റാനാണ് ചില ക്ഷുദ്ര ശക്തികള്‍ ശ്രമിക്കുന്നത്. ആരാധനാലയത്തില്‍ അതിക്രമിച്ചു കയറി മതവിതജ്ജാനം പകര്‍ന്നു നല്കുന്ന പണ്ഡിതനെ കൊലപ്പെടുത്തിയവര്‍ ലക്ഷ്യം വെക്കുന്നത് സംഘര്‍ഷങ്ങളും കലാപങ്ങളുമാണ്. കൊലപാതകത്തിനു പിന്നിലെ ദുരൂഹത നീക്കി പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണം. ജനങ്ങള്‍ ആത്മ സംയമനം പാലിക്കണമെന്നും സൗഹാര്‍ദ്ദാന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
ചെറുവത്തൂര്‍: പഴയ ചൂരിയിലെ മദ്റസാ അധ്യാപകന് റിയാസ് മുസ്ലിയാരുടെ കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് തൃക്കരിപ്പൂര്‍ മണ്ഡലം എസ്.വൈ.എസ് യോഗം ആവശ്യപ്പെട്ടു. ടി.കെ.സി അബ്ദുള്‍ ഖാദര്‍ ഹാജി അധ്യക്ഷനായി. പി.വി അഹമ്മദ് ശരീഫ്, കെ.പി മൊയ്തീന് കുഞ്ഞി, പി മുഹമ്മദ് കുഞ്ഞി, കെ.എം.സി ഇബ്രാഹിം, കെ.പി കമാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."