കെ.എസ്.യു തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് വേണുഗോപാല്‍ വിഭാഗം
കണ്ണൂര്‍: ജില്ലയില്‍ നടന്ന കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ വിഭാഗം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും എന്‍.എസ്.യു ദേശീയ നേതൃത്വത്തിനും പരാതി നല്കി. വ്യാപകമായി കള്ളവോട്ട് നടന്നുവെന്നും വോട്ടര്‍പട്ടിക പുനഃപ്രസിദ്ധീകരിച്ച് റീപോളിങ് നടത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കള്ളവോട്ടിനു നേതൃത്വം നല്‍കിയെന്നും പരാതിയില്‍ വ്യക്തമാക്കി. ഉച്ചകഴിഞ്ഞു മൂന്നിനു ശേഷം അമ്പതോളം കള്ളവോട്ട് ചെയ്തതായും പരാതിയിലുണ്ട്. ജില്ലാ, സംസ്ഥാന ഭാരവാഹി സ്ഥാനങ്ങളിലേക്കു മത്സരിച്ച ഐബിന്‍ ജേക്കബ്, നവനീത് നാരായണന്, ജോബിന് സെബാസ്റ്റിയന്, എസ്. രാഹുല്‍, പി.വി ജിഷ്ണു, പി.വി ഷുഹൈല്‍, അക്ഷയ് കുമാര്‍ എന്നിവര്‍ സംയുക്തമായാണു പരാതി നല്‍കിയത്. ജില്ലയില്‍ എ, ഐ വിഭാഗങ്ങള്‍ തെരഞ്ഞെടുപ്പിനു മുമ്പ് ധാരണയില്‍ എത്തിയിരുന്നു. എ, ഐ വിഭാഗത്തിനെതിരേ കെ.സി വേണുഗോപാല്‍ വിഭാഗം തനിച്ചുമത്സരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."