ജല്ലിക്കെട്ട് മോഡല്‍ സമരം ചെയ്യാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുത്: മേയര്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചനക്കെതിരായി ജെല്ലിക്കെട്ട് മോഡല്‍ പ്രക്ഷോഭങ്ങള്‍ക്ക് ജനങ്ങളെ നിര്‍ബന്ധിതരാക്കരുതെന്ന് കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പറഞ്ഞു.
മലബാര്‍ ഡവലപ്മെന്റ് ഫോറത്തിന്റെ കരിപ്പൂര്‍ രക്ഷായജ്ഞത്തിന്റെ മൂന്നാം ദിവസത്തെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.എം ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.പി.എം ഹാഷിര്‍ അലി അധ്യക്ഷനായി. ആം ആദ്മി പാര്‍ട്ടി, അല്‍ഹിന്ദ് അക്കാദമി വിദ്യാര്‍ഥി സംഘം, വുമണ്‍സ് ഇന്ത്യാ മൂവ്മെന്റ് എന്നീ സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ജനതാപാര്‍ട്ടി നേതാവ് നീല ലോഹിതദാസ് നാടാര്‍, കോഴിക്കോട് നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം. രാധാകൃഷ്ണന്, എന്‍ജിനിയര്‍ അരുണ്‍കുമാര്‍, ഷൗക്കത്തലി ഏരോത്ത്, വിനോദ് മേക്കോത്ത്, സബീര്‍ അലി വേങ്ങര, പ്രൊഫ. ശോഭീന്ദ്രന്, ലത്തീഫ് മാസ്റ്റര്‍ (ജാപ്പ), ആമിന, ഫൗസിയ കാരാടി സംസാരിച്ചു. എസ്.എ അബൂബക്കര്‍ സ്വാഗതവും മൊയ്തീന് ചെറുവണ്ണൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."