ജലസംരക്ഷണത്തിനായി മാനാഞ്ചിറയുടെ പടവുകളില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു
കോഴിക്കോട്: ലോകജലദിനാചരണത്തിന്റെ ഭാഗമായി മാനാഞ്ചിറയില്‍ ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി ജോസ്, ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) ബി. അബ്ദുനാസര്‍, ജനപ്രതിനിധികള്‍, എന്‍.സി.സി കാഡറ്റുകള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ പങ്കെടുത്തു.
വേനല്‍ച്ചൂടില്‍ വറ്റുന്ന മാനാഞ്ചിറയുടെ പടവുകളില്‍ കൈകോര്‍ത്തുനിന്ന് ചൊല്ലിയ ജലസംരക്ഷണ പ്രതിജ്ഞ വരുംതലമുറകള്‍ക്കായി കാത്തുവയ്‌ക്കേണ്ട കുടിനീരിനെക്കുറിച്ച് അവബോധം നല്‍കുന്നതായിരുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ജില്ലാ പഞ്ചായത്ത്, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കായി ടൗണ്‍ ഹാളില്‍ പെയിന്റിങ് മത്സരവും നടത്തി. മൂന്നുവിഭാഗങ്ങളിലായി 90ഓളം പേരാണ് ചിത്രരചനാമത്സരത്തില്‍ പങ്കാളികളായത്. വിജയികള്‍ക്ക് മനുഷ്യച്ചങ്ങലയ്ക്ക് ശേഷം സമ്മാനം വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."