HOME
DETAILS
MAL
ഉടന്‍ സമരത്തിനില്ല ഐ.എന്‍.ടി.യു.സി
backup
June 29 2016 | 04:06 AM
കൊച്ചി: ഇടതുസര്‍ക്കാരിനെതിരേ സമരത്തിലേക്ക് ഉടന്‍ എടുത്തുചാടില്ലെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് പറഞ്ഞു. പുനഃസംഘടിപ്പിച്ച ഐ.എന്‍.ടി.യു. സി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുവര്‍ഷവും തൊഴിലാളിനയം ഇല്ലാതിരുന്ന ഒരു സര്‍ക്കാരായിരുന്നു കേരളം ഭരിച്ചിരുന്നത്. അതിന്റെ ഫലമാണ് യു.ഡി.എഫ് അനുഭവിച്ചത്. സര്‍ക്കാരിന് ഐ.എന്‍.ടി.യു.സി അവകാശപത്രിക സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്ക നിലനില്ക്കുന്നു. താനും എളമരം കരീമും കെ.പി രാജേന്ദ്രനും ഒപ്പിട്ട നിവേദനം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."