2016ല്‍ വെസ്റ്റ് ബാങ്കില്‍ 2,630 അനധികൃത നിര്‍മാണം നടത്തിയെന്ന് റിപ്പോര്‍ട്ട്
വെസ്റ്റ്ബാങ്ക്: 2016ല്‍ ഇസ്രാഈല്‍ വെസ്റ്റ് ബാങ്കില്‍ 2,630 അനധികൃത നിര്‍മാണം നടത്തിയെന്ന് റിപ്പോര്‍ട്ട്. അനധികൃത കുടിയേറ്റത്തിനെതിരെ ലോകമെങ്ങും പ്രതിഷേധമുയരുന്നതിനിടെ ഇസ്രാഈല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിക്‌സ് ആണ് കണക്ക് പുറത്തു വിട്ടത്. 2015ലേതിനേക്കാള്‍ 40 ശതമാനം വര്‍ധനവ് നിര്‍മാണത്തില്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
15 വര്‍ഷത്തിനിടെയുണ്ടായ കുടിയേറ്റ നിര്‍മാണത്തില്‍ രണ്ടാമതാണിത്. 2013ലാണ് ഏറ്റവും കൂടുതല്‍ അനധികൃത നിര്‍മാണമുണ്ടായത്. 2,874 വീടുകളാണ് അന്ന് നിര്‍മിച്ചിരുന്നത്.
ഈ മാസം ആദ്യത്തില്‍ അനധികൃത കുടിയേറ്റങ്ങള്‍ വ്യാപിപ്പിക്കാനുള്ള വിവാദ ബില്ലിന് ഇസ്രഈല്‍ അംഗീകാരം നല്‍കിയിരുന്നു. വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ ഭൂമിയിലെ കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ പ്രമേയം അവഗണിച്ചാണ് ഇസ്രാഈലിന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."