ദൈവനിന്ദ: സോഷ്യല്‍ മീഡിയകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്താന്
ലാഹോര്‍: ദൈവനിന്ദയുള്ള പോസ്റ്റുകള്‍ക്കെതിരെ നീക്കുന്നതില്‍ പരാജയപ്പെട്ട സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കതിരെ നടപടിയെടുക്കുമെന്ന് പാകിസ്താന്. പാക് ആഭ്യന്തരമന്ത്രിയാണ് ഇക്കാര്യം വെളിപെടുത്തിയത്. പ്രശനം ചര്‍ച്ച ചെയ്യാന്‍ ഫേസ് ബുക്ക് അധികൃതരുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാചകനെയും ഇസ്ലാമിനെയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് നേരത്തെ സോഷ്യല്‍ മീഡിയകളോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നവാസ് ശരീഫിനെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ഇത്തരം പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.
ദൈവനിന്ദ പാകിസ്താന്റെ മാത്രം പ്രശ്നമല്ല. ഇത് ലോക മുസ്ലിങ്ങളുടെ പ്രശ്നമാണ്- മന്ത്രി പറഞ്ഞു. അനുകൂലമായ മറുപടി സോഷ്യല്‍ മീഡിയകളില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ദൈവനിന്ദ പോസ്റ്റുകള്‍ക്കെതിരെ പാകിസ്താനില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടാവാറ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."