റെഡ്‌ക്രോസ്സ് ഹോം നഴ്‌സിങ്ങ്
പാലക്കാട് : ഇന്ത്യന്‍ റെഡ്‌ക്രോസ്സ് സൊസൈറ്റി ജില്ലാ ഘടകം റെഡ്‌ക്രോസ്സ് നഴ്‌സസ്സ് സര്‍വ്വീസ് എന്ന പേരില്‍ തുടങ്ങിയ ഹോം നഴ്‌സിങ്ങ് പ്രവര്‍ത്തനം ആരംഭിച്ചു. മായന്നൂര്‍ തണല്‍ ബാലാശ്രമത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ റെഡ്‌ക്രോസ്സ് സൊസൈറ്റി ചെയര്‍മാന്‍ വി.ഗോവിന്ദദാസ്സ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മുഴുവന്‍ സമയ സേവനവും , പകല്‍, രാത്രി ഷിഫ്റ്റുകളിലുമായി പുരുഷ നഴ്‌സുമാരും, സ്ത്രീ നഴ്‌സുമാരും പ്രവര്‍ത്തിക്കും. ഇന്ത്യന്‍ റെഡ്‌ക്രോസ്സ് സൊസൈറ്റി കൊടുവായൂര്‍ യൂണിറ്റ് ആസ്ഥാനമായാണ് സേവനങ്ങള്‍ ലഭിക്കുക. വിശദ വിവരങ്ങള്‍ 9447776408, 9447778408 എന്നീ നമ്പറുകളില്‍ ലഭിക്കും.
റെഡ്‌ക്രോസ്സ് നഴ്‌സസ്സ് ആയി ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ പ്രസിഡന്റ് , ഇന്ത്യന്‍ റെഡ്‌ക്രോസ്സ് സൊസൈറ്റി ഷെല്‍ട്ടര്‍ ഹോം മാതൃസദനം,എത്തനൂര്‍ പോസ്റ്റ്,കൊടുവായൂര്‍,പാലക്കാട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അടുത്തമാസം അവസാനം കൊടുവായൂരില്‍ നടക്കുന്ന സൗജന്യ റെഡ്‌ക്രോസ്സ് നഴ്‌സസ്സ് പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മാത്രം അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."