മദ്‌റസാ അധ്യാപകന്റെ കൊലപാതകം: മലപ്പുറത്ത് വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം
മലപ്പുറം: കാസര്‍കോട് ചൂരിയിലെ പള്ളിയില്‍ റിയാസ് മുസ്‌ലിയാരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് മലപ്പുറത്ത് സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടക്കും.
ശാന്തിയുടെ കേന്ദ്രമായ ആരാധനാലയത്തില്‍ ഉറങ്ങിക്കിടക്കുന്ന മുഅല്ലിമിനെ അര്‍ധരാത്രിയില്‍ ക്രൂരമായി കൊല ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി മലപ്പുറത്ത് നടത്തുന്ന റാലിയില്‍ ആയിരങ്ങള്‍ അണി നിരക്കും. വൈകീട്ട് 4 മണിക്ക് മലപ്പുറം കുന്നുമ്മല്‍ കലക്ടര്‍ ബംഗ്ലാവിന് പരിസരസരത്ത് നിന്ന് തുടങ്ങുന്ന പ്രകടനം കിഴക്കേതല സുന്നി മഹലില്‍ സമാപിക്കും.
പള്ളി മദ്രസ ജീവനക്കാരനായ റിയാസ് മുസ്‌ലിയാര്‍ യാതൊരു പ്രകോപനവും ഉണ്ടാക്കിയതായി ആര്‍ക്കും അറിവില്ല എന്നിരിക്കെ അദ്ദേഹത്തെ ദാരുണമായി കൊലക്കത്തിക്കിരയാക്കിയത് മനുഷ്യത്വത്തിന് നിരക്കുന്ന പ്രവര്‍ത്തനമെല്ലെന്നും സംഭവത്തില്‍ പ്രതികളെ കണ്ടെത്തി മാതൃക പരമായ ശിക്ഷ നല്‍കേണ്ടത് നാട്ടില്‍ സമാധാനം നിലനിര്‍ത്താനും സൗഹാര്‍ദത്തിനും അനിവാര്യമാണെന്നും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചൂണ്ടിക്കാട്ടി.
പ്രതിഷേധ പ്രകടനത്തില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത് വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."