HOME
DETAILS

രാജ്യത്ത് മതേതരത്വം അപകടത്തിലെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പിന്റെ ഇടയലേഖനം

  
backup
May 22 2018 | 20:05 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f

ന്യൂഡല്‍ഹി: രാജ്യം കടന്നുപോകുന്നത് പ്രക്ഷുബ്ധമായ സാഹചര്യങ്ങളിലൂടെയാണെന്നും എല്ലാ വിശ്വാസികളും പ്രാര്‍ഥിക്കണമെന്നും അഭ്യര്‍ഥിച്ച് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടോയുടെ ഇടയലേഖനം. ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ തത്വങ്ങളെയും രാജ്യത്തിന്റെ മതേതരത്വത്തെയും ബാധിക്കാവുന്ന തരത്തിലുള്ള പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത്. രാജ്യത്തിന്റെ പുനരുദ്ധാരണത്തിനായി എല്ലാ വെള്ളിയാഴ്ചയും വ്രതം അനുഷ്ഠിക്കണമെന്നും ഇടയലേഖനത്തിലൂടെ ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഈ മാസം എട്ടിന് അയച്ച കത്തിനൊപ്പം ഞായറാഴ്ച പള്ളികളില്‍ വായിക്കാനുള്ള പ്രാര്‍ഥനയും സന്ദേശമായി നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവയുടെ നേതാക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുക എന്നത് എല്ലാ കാലത്തും വിശ്വാസികളുടെ ദൈവീകമായ കടമയാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രാര്‍ഥന കൂടുതലായി വേണം. അടുത്തവര്‍ഷം പുതിയ സര്‍ക്കാര്‍ വരുന്ന സാഹചര്യത്തില്‍ പ്രാര്‍ഥന ശക്തിപ്പെടുത്തണം. ഈ മാസം 13 മുതല്‍ നമ്മുടെ പ്രാര്‍ഥനാ യജ്ഞം ആരംഭിക്കണമെന്നും ഇടയലേഖനത്തില്‍ ആഹ്വാനംചെയ്തു. രണ്ടാഴ്ച മുന്‍പാണ് ഇടയലേഖനം ഇറക്കിയതെങ്കിലും ചില മാധ്യമങ്ങള്‍ ഇക്കാര്യം പുറത്തുവിട്ടതോടെ അതിന് വലിയ രാഷ്ട്രീയമാനം കൈവരികയും വിവാദമാവുകയുംചെയ്തിരിക്കുകയാണ്.
ഇടയലേഖനത്തിനെതിരേ ബി.ജെ.പിയും ആര്‍.എസ്.എസും ശക്തമായ പ്രതികരണങ്ങളുമായി രംഗത്തുവന്നു. ഇന്ത്യന്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും നേര്‍ക്കുള്ള നേരിട്ടുള്ള ആക്രമണമാണ് കത്തെന്ന് ആര്‍.എസ്.എസ് നേതാവ് രാകേഷ് സിന്‍ഹ പറഞ്ഞു. പോപ്പ് നിയമിച്ച ബിഷപ്പ് വഴി ഇന്ത്യന്‍ ജനാധിപത്യത്തിലേക്കും മതേതരത്വത്തിലേക്കുമുള്ള വത്തിക്കാന്റെ കടന്നുകയറ്റമാണിതെന്നും അദ്ദേഹം ആരോപിച്ചു.
നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം ക്രൈസ്തവ സംഘടനകള്‍ക്കുള്ള വിദേശസഹായം കുറഞ്ഞിട്ടുണ്ട്. അവര്‍ക്കു ലഭിക്കുന്ന വിദേശപണം മതപ്രചാരണത്തിനും മറ്റുമായി ഉപയോഗിക്കുകയാണ്. ഈ പണം കുറഞ്ഞതും ഇത്തരം കത്തിനുപിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ഏതെങ്കിലും വിഭാഗത്തെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വേര്‍തിരിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. കത്ത് കണ്ടു. പക്ഷേ, ഈ രാജ്യത്ത് ന്യൂനപക്ഷമതവിഭാഗങ്ങള്‍ സുരക്ഷിതമായാണ് കഴിയുന്നതെന്നാണ് തനിക്ക് പറയാനുള്ളത്. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ വിവേചനം കാണിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും രാജ്‌നാഥ് പറഞ്ഞു.
ജാതി-സമുദായങ്ങളെ ഇളക്കിവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കത്തെന്ന് ബി.ജെ.പി വക്താവ് എന്‍.സി ഷെയ്‌ന പറഞ്ഞു. നല്ല സ്ഥനാര്‍ഥിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് ആഹ്വാനം ചെയ്യാം. എന്നാല്‍ പ്രത്യേക വ്യക്തിക്ക് വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ നിര്‍ദേശിക്കരുതെന്നും ഷെയ്‌ന പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള ഭരണമാണ് നരേന്ദ്രമോദി നടത്തുന്നതെന്ന് ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago