നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വാശ്രയ കോളജുകളില്‍ 2018 വര്‍ഷത്തെ ബി.എസ്‌സി നഴ്‌സിങ്, ബി.എസ്‌സി എം.എല്‍.റ്റി, ബി.എസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി.പി.റ്റി, ബി.എസ്‌സി (ഒപ്‌റ്റോമെട്രി), ബി.എസ്‌സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (എം.ആര്‍.റ്റി), ബി.എ.എസ്.എല്‍.പി, ബി.സി.വി.റ്റി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രോസ്‌പെക്ടസ് ംംം.ഹയരെലിേൃല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് 300 രൂപയുമാണ്. വെബ്‌സൈറ്റില്‍ പ്രാഥമിക വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് മെയ് 24 മുതല്‍ ജൂണ്‍ 16 വരെ ഫെഡറല്‍ ബാങ്കിന്റെ ശാഖകളില്‍ ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.
തുടര്‍ന്ന് ബാങ്കില്‍ നിന്ന് ലഭിക്കുന്ന ചെലാന്‍ നമ്പര്‍ ഉപയോഗിച്ച് മെയ് 25 മുതല്‍ ജൂണ്‍ 18 വരെ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കണം.
പ്രിന്റൗട്ട് ഒപ്പ് രേഖപ്പെടുത്തി ചെലാന്‍ രസീതിന്റെ പകര്‍പ്പ്, സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ ജൂണ്‍ 20 വൈകിട്ട് അഞ്ചിന് മുന്‍പ് ലഭിക്കണം.
ബി.എസ്‌സി നഴ്‌സിങ്, ബി.എസ്‌സി (എം.എല്‍.റ്റി), ബി.എസ്‌സി (ഒപ്‌റ്റോമെട്രി) എന്നീ കോഴ്‌സുകളില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ പ്രവേശനത്തിന് അര്‍ഹരാണ്. ബി.എസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി.സി.വി.റ്റി, ബി.പി.റ്റി, ബി.എസ്‌സി എം.ആര്‍.റ്റി എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയും ഐച്ഛികവിഷയങ്ങളായി പ്ലസ്ടു പാസായിരിക്കണം.
ബയോളജിക്ക് 50 ശതമാനം മാര്‍ക്കും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയത്തില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം.
ബി.പി.ടി കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ ഈ യോഗ്യതക്കുപുറമെ പ്ലസ്ടു തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിക്കണം. ബി.എ.എസ്.എല്‍.പി കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ജയിക്കണം.
കേരള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍പ്പെട്ട അപേക്ഷകര്‍ക്ക് അഞ്ചുശതമാനം മാര്‍ക്കിളവ് അനുവദിക്കും. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മാത്രം മതിയാകും. അപേക്ഷകര്‍ക്ക് ഡിസംബര്‍ 31 ന് 17 വയസ് പൂര്‍ത്തിയാകണം. ഫോണ്‍: 0471 2560361, 2560362, 2560363, 2560364, 2560365.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."