വൈദ്യുതി മുടക്കത്തില്‍ ബുദ്ധിമുട്ടി താലൂക്കാശുപത്രി ദന്തവിഭാഗം
ചവറ: സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ നീണ്ടകര താലൂക്കാശുപത്രിയിലെ ദന്ത വിഭാഗത്തില്‍ വൈദ്യുതി ബന്ധം മുടങ്ങുന്നത് ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഒരുപോലെ പ്രയാസമുണ്ടാക്കുന്നു.
മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടുത്തെ ദന്ത വിഭാഗത്തിന്റെ സേവനം തേടി എത്തുന്നത്. ഇവര്‍ക്കൊപ്പം സദാ സമയവും സന്നദ്ധരായി ദന്ത ഡോക്ടര്‍മാരും ഈ വിഭാഗം കൈകാര്യം ചെയ്യുന്ന മറ്റ് ജീവനക്കാരും എത്തിയാലും വൈദ്യുതി ബന്ധം പലപ്പോഴും നിലക്കുന്നത് ഇതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
സദാ സമയവും വൈദ്യുതി കിട്ടേണ്ട ദന്ത വിഭാഗത്തിന് മാത്രമായി പ്രത്യേകം ജനറേറ്റര്‍ ഇല്ല. രോഗികളുടെ പല്ല് എടുക്കുമ്പോഴോ, വലിയ പോട് അടയ്‌ക്കേണ്ടി വരുമ്പോഴോ വൈദ്യുതി ബന്ധം നിലച്ചാല്‍ പിന്നെ വൈദ്യുതി വരുന്നത് വരെ രോഗികള്‍ക്ക് കാത്തിരിക്കേണ്ടുന്ന അസ്ഥയാണെന്ന ആരോപണം ഉയരുന്നുണ്ട്. നിരവധി നിവേദനങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയെങ്കിലും ദന്ത വിഭാഗത്തെ കാര്യമായ തരത്തില്‍ പരിഗണിക്കുന്നില്ല എന്ന ആക്ഷേപവും ഉണ്ടാകുന്നു. വൈദ്യുതിബന്ധം ഒരു ദിവസം നിലച്ചാല്‍ താലൂക്കാശുപത്രിയിലെ ദന്ത വിഭാഗം പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ്.
പലപ്പോഴും വൈദ്യുതി ബന്ധം നിലച്ചാല്‍ ടോര്‍ച്ചിന്റെ സഹായത്തോടെയാണ് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത്. ഈ സര്‍ക്കാര്‍ ആശുപത്രിയിലെ ദന്തവിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിനായി ഡോക്ടര്‍മാര്‍ തയാറാണങ്കിലും ചില സമയങ്ങളില്‍ വൈദ്യുതി ബന്ധം നിശ്ചലമാകുന്നതിനാല്‍ ജനറേറ്ററില്ലാത്തത് ഇവരെ കുഴപ്പിക്കുന്ന പ്രശ്‌നമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."