ടാര്‍ മിക്‌സിങ് യൂനിറ്റിനെതിരേ പ്രതിഷേധം
എരുമപ്പെട്ടി: പന്നിത്തടം മാത്തൂര്‍ പാടശേഖരത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യ ഭീഷണിയുയര്‍ത്തി പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്‌സിങ്ങ് യൂനിറ്റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
മാത്തൂര്‍ പാടശേഖരത്തില്‍ നെല്‍വയല്‍ നികത്തിയാണ് ടാര്‍ മിക്‌സിങ്ങ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്.ഇതിനെതിരേ പരാതിപെട്ടിട്ടും റവന്യൂ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. യൂനിറ്റിന്റെ പ്രവര്‍ത്തനം പരിസരവാസികള്‍ക്ക് വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുവെന്നും പരാതിയുണ്ട്.
പ്രവര്‍ത്തന കാലാവധി തീര്‍ന്നിട്ടും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് നടത്തുന്ന ടാര്‍ മിക്‌സിങ്ങ് യൂനിറ്റിന്റെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് ബി.കെ.എം.യു, എ.ഐ.ടി.യു.സി എന്നീ സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സി.പി.ഐ കുന്നംകുളം മേഖല സെക്രട്ടറി കെ.ടി.സാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ടി.പി ജോസഫ്, വി.പരമേശ്വരന്‍, ഒ.കെ ശശി, മുരളി നേതൃത്വം നല്‍കി.
കൂടാതെ ടാര്‍ മിക്‌സിങ് യൂനിറ്റിന്റെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് കുടുംബം കടങ്ങോട് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി.
വെള്ളറക്കാട് പുളിയം പറമ്പില്‍ അഷ്‌ക്കറും കുടുംബവുമാണ് പഞ്ചായത്ത് ഓഫിസില്‍ പ്രതിഷേധം നടത്തിയത്.
ടാര്‍ മിക്‌സിങ്ങ് യൂനിറ്റിന്റെ പ്രവര്‍ത്തനം പരിസരവാസികള്‍ക്ക് ശ്വാസ തടസവും ,ചൊറിച്ചിലും ഉള്‍പ്പടെയുള്ള അലര്‍ജി രോഗങ്ങള്‍ ബാധിക്കുന്നതായി ഇവര്‍ പറയുന്നു. പരാതിപ്പെട്ടിട്ടും അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഇതിനെ തുടര്‍ന്നാണ് പരിസര മലിനീകരണം സൃഷ്ടിക്കുന്ന പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് അഷ്‌കറും കുടുംബവും പഞ്ചായത്ത് ഓഫിസിലെത്തി പ്രതിഷേധിച്ചത്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എം.പി റഫീക്ക് തങ്ങള്‍, ഷെല്‍ട്ടര്‍ പ്രസിഡന്റ് ഷറഫുദ്ധീന്‍ പന്നിത്തടം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."