ഷൊര്‍ണൂര്‍-ചെറുതുരുത്തി തടയണ യാഥാര്‍ഥ്യം: കൈയേറ്റങ്ങള്‍ പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍
ചെറുതുരുത്തി : ഭാരതപ്പുഴയ്ക്കു കുറുകെ ഒമ്പതു വര്‍ഷം മുമ്പു നിരമാണം ആരംഭിയ്ക്കുകയും തടസങ്ങളുടെ വേലിയേറ്റം മൂലം നിര്‍മാണം സ്തംഭിയ്ക്കുകയും ചെയ്തിരുന്ന ഷൊര്‍ണൂര്‍ ചെറുതുരുത്തി തടയണ യാഥാര്‍ത്ഥ്യം.
കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ 95 ശതമാനവും പൂര്‍ത്തിയായി . തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ഉള്‍പ്പെട്ട ഏഴു പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കു ഏറെ പ്രയോജനം ലഭിക്കുന്നതാണു പദ്ധതി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 നാണു തടയണയുടെ പുനര്‍നിര്‍മാണം തുടങ്ങിയത്.
360 മീറ്റര്‍ നീളത്തിലും രണ്ടര മീറ്റര്‍ ഉയരത്തിലുമാണു തടയണ നിര്‍മിച്ചിട്ടുള്ളത്.
തടയണയില്‍ ജലംസംഭരിച്ചു നിര്‍ത്തുന്ന പ്രദേശത്ത് പുഴ കൈയ്യേറ്റക്കാരുടെ പിടിയിലാണെന്ന പരാതിയെ തുടര്‍ന്നു ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ ചെറുതുരുത്തി കൊച്ചിന്‍ പാലം മുതല്‍ തടയണ പ്രദേശം വരെയുള്ള പുഴയുടെ ഇരുവശവും അളന്നു തിട്ടപ്പെടുത്തി കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. സ്ഥലം ഇനിയും വിട്ടു നല്‍കാന്‍ വിമുഖത പ്രകടിപ്പിയ്ക്കുന്നുവെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിയ്ക്കുന്ന സ്വകാര്യ റിസോര്‍ട്ടിന്റെ ഭൂമിയിലും ഏതാനും വ്യക്തികളുടെ സ്ഥലത്തും അളവ് പൂര്‍ത്തീകരിച്ചു കോണ്‍ക്രീറ്റ് കാലുകള്‍ നാട്ടി.
മൂന്നു മാസം മുന്‍പ് തലപ്പിള്ളി താലൂക്ക് മുന്‍തഹസില്‍ദാര്‍ ടി. ബ്രീജാകുമാരിയും സംഘവും അളന്നു തിട്ടപ്പെടുത്തി കൈയ്യേറ്റമാണെന്നു കണ്ടെത്തിയ ഭൂമിയിലായിരുന്നു ഇന്നലെ അളവ്.
ജലസേചന വകുപ്പ് കുന്നംകുളം ഓവര്‍സിയര്‍ വര്‍ഗീസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിസാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ രമേശന്‍ നേതൃത്വം നല്‍കി. 425 മീറ്ററോളം സ്ഥലമാണു പിടിച്ചെടുത്തു കല്ലിട്ടത്. ഇതോടെ വലിയൊരു പ്രക്രിയ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."