സ്പില്‍ ഓവര്‍ പദ്ധതികളുടെ തുക സര്‍ക്കാര്‍ പിന്‍വലിച്ചു: ജില്ലയ്ക്കു നഷ്ടം 12.50 കോടി
മലപ്പുറം: മുന്‍ വര്‍ഷങ്ങളിലെ സ്പില്‍ ഓവര്‍ പദ്ധതികളുടെ തുക സര്‍ക്കാര്‍ പിന്‍വലിച്ചതോടെ ജില്ലാപഞ്ചായത്തിനു നഷ്ടമാകുന്നത് 12.50 കോടി രൂപ. വിവിധ പ്രദേശങ്ങളുടെ വികസന പദ്ധതികള്‍ക്കു കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുവദിച്ച തുകയാണ് സര്‍ക്കാരിന്റെ പരിഷ്‌കാരംമൂലം നഷ്ടമാകുന്നത്.
2015-16, 2016-17, 2017-18 സാമ്പത്തിക വര്‍ഷത്തെ സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ക്കു പഴയ തുക അനുവദിക്കാനാകില്ലെന്നാണ് പുതിയ ഉത്തരവ്. ഇതോടെ വിവിധ കുടിവെള്ള പദ്ധതികള്‍ ഉള്‍പ്പെടെ ജില്ലയിലെ നൂറുകണക്കിനു പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. പദ്ധതി പുനാരംഭിക്കാന്‍ പുതിയ സാമ്പത്തിക വര്‍ഷത്തെ തനത് ഫണ്ടില്‍നിന്നു പണം ചെലവഴിക്കാനാണ് നിര്‍ദേശം. ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്കെല്ലാം തുക വകയിരുത്തി പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനിടെ പഴയ പദ്ധതികള്‍ക്കുകൂടി തുക വകയിരുത്തണമെന്ന നിര്‍ദേശം തദ്ദേശ സ്ഥാപനങ്ങള്‍ക്കു തലവേദനയായിരിക്കുകയാണ്. സീസണ്‍ അടിസ്ഥാനത്തില്‍ ചെയ്യേണ്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസമുണ്ടാകുമെന്നതിനാലാണ് പല പദ്ധതികളും പൂര്‍ത്തീകരിക്കാനാകാത്തത്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ അടിയന്തര പരിഹാരമുണ്ടാകണമെന്ന് ഇന്നലെ ചേര്‍ന്ന ജില്ലാപഞ്ചായത്ത് യോഗം അവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."