HOME
DETAILS
MAL
മാവോയിസ്റ്റ് സാന്നിധ്യം: നടപടി ഇല്ലാത്തതില്‍ പ്രതിഷേധം
backup
May 23 2018 | 04:05 AM
കോടഞ്ചേരി: മലയോര മേഖലകളില്‍ സ്ഥിരമായി മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിട്ടും പൊലിസ് നടപടിയുണ്ടാകാത്തതില്‍ പ്രവാസി കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
അടിയന്തരമായി കേന്ദ്രസേനയെ എത്തിച്ച് ജനങ്ങളുടെ ഭീതി അകറ്റണമെന്നും വനമേഖലകളില്‍ ദ്രുതകര്‍മ സേനയുടെ പട്രോളിങ് ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി.എന്‍ തൗഫീഖ് നെച്ചൂളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിന്‍സെന്റ് വടക്കേമുറിയില്‍ അധ്യക്ഷനായി. സണ്ണി കാപ്പാട്ട്മല, ഗഫൂര്‍ ഊരാളി, മുക്കം ബാലന്, സി. അസന്മോയി, റാഷിദ് പുതുപ്പാടി, ജോസഫ് പ്ലാംപറമ്പില്‍, വില്‍സണ്‍ തറപ്പില്‍, വിപിന്‍ ടോം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."