HOME
DETAILS

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

  
October 10, 2024 | 2:18 PM

UAE has tightened the noose on suspicious financial transactions

ദുബൈ: കള്ളപ്പണം വെളുപ്പിക്കൽ തടയാനും,തീവ്രവാദ ധന സഹായത്തിനെതിരായും സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഇടപാടുകൾക്കുമുള്ള കുരുക്ക് യു.എ.ഇ ശക്തമാക്കി. കഴിഞ്ഞ വർഷം 2 ബില്യൺ ദിർഹം വിലമതിക്കുന്ന ഫണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടുന്നതിന് ഇത് കാരണമായെന്ന് യു.എ.ഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബൽഅമ പറഞ്ഞു. 

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങൾ ചർച്ച ചെയ്യാൻ അബൂദബിയിൽ നടന്ന ദേശീയ ഉച്ചകോടിയിൽ സംസാരിക്കവേ, സാമ്പത്തിക മേഖലയുടെ കാര്യക്ഷമതയും സമഗ്രതയും നിലനിർത്തുന്നതിൽ യു.എ.ഇ ഗണ്യമായ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. 2022ലെ 80 മില്യൺ ദിർഹമിനെ അപേക്ഷിച്ച് 250 മില്യൺ ദിർഹമിൽ കൂടുതൽ സാമ്പത്തിക ഉപരോധം വർധിപ്പിച്ച് നിയമ ലംഘകർക്കെതിരെ കർശന നടപടികൾ ഏർപ്പെടുത്തുമെന്ന് യു.എ.ഇ റഗുലേറ്ററി അതോറിറ്റികൾ ഉറപ്പുവരുത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. 

പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ വെളിപ്പെടുത്തുന്നതിൻ്റെ വ്യാപ്തി നിർണയിക്കുന്നതിന് ഡാറ്റാ വിശകലന പ്രക്രിയകളെ അടിസ്ഥാനമാക്കി അപകട സാധ്യതകൾ നേരത്തെ കണ്ടെത്താനും മുന്നറിയിപ്പ് നൽകാനും പ്രാപ്തമാക്കുന്ന സൂപർവൈസറി ടെക്നോളജി പ്രോഗ്രാം സെൻട്രൽ ബാങ്ക് ആരംഭിക്കാനിരിക്കുകയാണെന്നും, അതിന്റെ പ്രക്രിയകൾ പുരോഗമിക്കുകയാണെന്നും ബൽഅമ വ്യക്തമാക്കി.

റഗുലേറ്റർ സ്വീകരിച്ച തിരുത്തൽ നടപടികളിൽ സാമ്പത്തിക മേഖലയിലെ ഇടപാടുകൾ നിരീക്ഷണ സംവിധാനങ്ങളുടെ പരിഷ്കരണത്തോടെ കൂടുതൽ കാര്യക്ഷമമാക്കാനാകും. റഗുലേറ്റർ സ്ഥാപനങ്ങളിലെ പരീക്ഷണങ്ങളുടെ വ്യാപ്‌തി വിപുലീകരിക്കുന്നതും ഇതിലടങ്ങുന്നു. ഇത് 2023ൽ മൂന്നിരട്ടിയായി വർധിപ്പിച്ചു. കഴിഞ്ഞ വർഷം മൊത്തം 15,000 റഗുലേറ്റർ സ്ഥാപനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും ഉയർന്ന അപകട സാധ്യതയുള്ള സ്ഥാപനങ്ങളുടെ 4,000 പരിശോധനകൾ നടത്തിയത്തിന്റെ വിവരങ്ങളുണ്ട്. 450 ശതമാനം വർധനയാണ് ഇക്കാര്യത്തി ലുള്ളത്. കൂടാതെ, 2022ൽ സംശയാസ്പദമായ പ്രവർത്തനങ്ങളെയും ഇടപാടുകളെയും കുറിച്ച് 55,000ത്തിലധികം റിപ്പോർട്ടുകൾക്ക് റഗുലേറ്ററി അധികൃതർ തമ്മിലുള്ള അടുത്ത സഹകരണം സഹായിച്ചു.ഇത് 2023ൽ 2 ബില്യൺ ദിർഹം കവിഞ്ഞ സ്വത്തുക്കളും ഫണ്ടുകളും കണ്ടുകെട്ടാൻ കാരണമായെന്നും ദ്വിദിന സമ്മേ ളനത്തിൻ്റെ ആദ്യ ദിവസത്തെ അഭിസംബോധനയിൽ ഗവർണർ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, അതിന്റെ വ്യാപനത്തിനുള്ള സഹായം എന്നിവയെ ചെറുക്കാനുള്ള 2024-27 കാലയളവിലെ ദേശീയ തന്ത്രം യു.എ.ഇ അടുത്തിടെയാണ് ആരംഭിച്ചത്. അപകട സാധ്യത വിലയിരുത്തൽ, പരീക്ഷണം, അന്താരാഷ്ട്ര സഹകരണം, പതിവായി റിപ്പോർട്ട് ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട നിയമ നിർമാണത്തെ പിന്തുണയ്ക്കുന്നതിനായി തന്ത്രപരമായ 11 ലക്ഷ്യങ്ങൾ രൂപപ്പെടുത്തി. സംശയാസ്പദ പ്രവർത്തനങ്ങൾ/ഇടപാടുകൾ, പ്രവചനാതീത കുറ്റ കൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങൾ നടപ്പാക്കൽ എന്നിവ ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റിലേക്ക് (എഫ്.ഐ.യു) കൈമാറി.

രാജ്യത്തിന്റെ സാമ്പത്തിക സേവന മേഖലയിലെ ചട്ടങ്ങൾ പാലിച്ചുകൊണ്ടുള്ള സംസ്കാരത്തിൽ മാറ്റമുണ്ടായിട്ടുണ്ടെന്നും, അതിനായുള്ള ഫലപ്രദമായ മേൽ നോട്ടത്തിന് നന്ദി പറയുന്നുവെന്നും യു.എ.ഇ സെൻട്രൽ ബാങ്കിലെ ദേശീയ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സമിതിയിലെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ, വിപണി പെരുമാറ്റ-ഉപഭോക്തൃ സംരക്ഷണ വിഭാഗം അസിസ്റ്റന്റ് ഗവർണർ ഫാത്തിമ അൽജാബ്രി പറഞ്ഞു. ബുധനാഴ്ച അബുദാബിയിൽ നടന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ പാലിക്കുന്നതിനുള്ള ദേശീയ ഉച്ചകോടിയിൽ സംസാരിക്കവേ, സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നിന്ന് അന്താരാഷ്ട്ര സമൂഹത്തെ സംരക്ഷിക്കാനായി സെൻട്രൽ ബാങ്കിലെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിലെ 30ലധികം അംഗ രാജ്യങ്ങളുമായി പ്രവർത്തിക്കുന്നുണ്ടെന്ന് അവർ വിശദീകരിച്ചു.

തങ്ങളുടെ ചട്ടക്കൂടിന്റെ ഫല പ്രാപ്‌തി വർധിപ്പിക്കാൻ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾ കഴിഞ്ഞ ഒമ്പത് മാസമായി സെൻട്രൽ ബാങ്ക് നടപ്പിലാക്കിയിട്ടുണ്ടന്നും അൽജാബ്രി കൂട്ടിച്ചേർത്തു. 1,600ലധികം ഡാറ്റാ ഇടപാടുകൾ ശേഖരിക്കുന്നതും വിശകലനം ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു. അപകട സാധ്യത വർധിക്കുന്ന മേഖലകൾ തിരിച്ചറിയാനും അപകട സാധ്യത അടിസ്ഥാനമാക്കിയുള്ള സൂപർവൈസറി ഉപകരണങ്ങൾ പ്രയോഗിച്ച് അവയോട് പ്രതികരിക്കാനും ഇത് റഗുലേറ്ററെ പ്രാപ്‌തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തു; അക്കൗണ്ടിലൂടെ 29 ലക്ഷത്തിന്റെ അനധികൃത ഇടപാടുകൾ; പ്രതി അറസ്റ്റിൽ

crime
  •  2 days ago
No Image

കൊല്ലത്ത് രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം: ഡ്രൈവറെ മർദ്ദിച്ചു, വാഹനം തകർത്തു; പ്രതികൾ ഒളിവിൽ

Kerala
  •  2 days ago
No Image

12 വയസുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ച് ക്രൂരമർദനം; പിതാവ് അറസ്റ്റിൽ 2019 മുതൽ പീഡനം തുടരുന്നുവെന്ന് കുട്ടിയുടെ മൊഴി

crime
  •  2 days ago
No Image

'ചിലപ്പോൾ അഭിനിവേശം എന്നെ കീഴടക്കും' എൽ ക്ലാസിക്കോയിലെ അതിരുകടന്ന ദേഷ്യ പ്രകടനത്തിന് ക്ഷമാപണവുമായി വിനീഷ്യസ് ജൂനിയർ

Football
  •  2 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു; രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല

Kerala
  •  3 days ago
No Image

ട്രംപിനെ അവഗണിച്ച് 'തടയാൻ കഴിയാത്ത' ആണവ ചാലക ഡ്രോൺ പരീക്ഷിച്ച് റഷ്യ; പുടിൻ്റെ ആണവ പ്രഖ്യാപനം

International
  •  3 days ago
No Image

മാസപ്പടി കേസ്: ഹൈക്കോടതി ജഡ്ജി പിന്മാറി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  3 days ago
No Image

ഡ്രൈവിംഗ് ലൈസൻസിനും വിവാഹത്തിനും ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം; മയക്കുമരുന്നിനെതിരെ കർശന നിയമവുമായി കുവൈത്ത്

Kuwait
  •  3 days ago
No Image

കൂട്ടുകാരിയുടെ വീട്ടിൽക്കയറി 2 ലക്ഷവും ഫോണും കവർന്നു; വനിതാ ഡിഎസ്പി സിസിടിവിയിൽ കുടുങ്ങി, ഒളിവിൽ

crime
  •  3 days ago
No Image

സഊദി നിർമ്മിച്ച ചീസിന്റെയും, രണ്ട് ബ്രാൻഡ് കുപ്പിവെള്ളത്തിന്റെയും ഉപയോ​ഗത്തിനെതിരെ മുന്നറിയിപ്പുമായി ഒമാൻ

latest
  •  3 days ago