കെ.എം.സി.ടി ആശുപത്രി കാന്റീനില്‍നിന്ന് പഴകിയ കഞ്ഞി നല്‍കിയതായി പരാതി
മുക്കം: കെ.എം.സി.ടി ആശുപത്രിയുടെ കാന്റീനില്‍നിന്ന് പതിമൂന്നുകാരന് പഴകിയ കഞ്ഞി നല്‍കിയതായി പരാതി.
ഇതുസംബന്ധിച്ച് കുട്ടിയുടെ പിതാവ് വി.പി മോഹന്‍ദാസ് കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ക്കും മുക്കം നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കി. കെ.എം.സി.ടിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ട് ആന്‍ഡ് കഫ്ത്തീരിയ കാന്റീനില്‍ നിന്നാണ് കുട്ടിയുടെ പിതാവ് കഞ്ഞി വാങ്ങിയത്. ആശുപത്രിയിലെത്തി കഞ്ഞി കുട്ടിക്ക് കൊടുക്കുന്നതിനിടെ ദുര്‍ഗന്ധം വമിച്ചതോടെ ആശുപത്രി അധികൃതര്‍ കഞ്ഞി തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. കേടായ കഞ്ഞിയുമായി കാന്റിനിലെത്തിയപ്പോള്‍ ബലമായി പിടിച്ചുവാങ്ങി നശിപ്പിച്ചുവെന്നു മോഹന്‍ദാസ് പറഞ്ഞു. വയറിളക്കവും ഛര്‍ദ്ദിയുമായി മണാശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് കുട്ടി ചികിത്സ തേടിയത്.
വൈറസ് പനിയും മറ്റും പടര്‍ന്നു പിടിക്കുമ്പോള്‍ പൊതുജനാരോഗ്യത്തിനു ഹാനികരമായ രീതിയില്‍ ഭക്ഷണവിതരണം നടത്തിയ കാന്റീന്‍ അടച്ചുപൂട്ടാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കാന്റീനിലെ ഗുണ്ടായിസം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ശുപാര്‍ശ ചെയ്യണമെന്നും ആരോഗ്യ വകുപ്പധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."