സര്‍വകക്ഷി യോഗം വിളിക്കണം: എം.കെ മുനീര്‍
കോഴിക്കോട്: അപൂര്‍വമായ നിപാ വൈറസ് ബാധ വ്യാപകമായി സ്ഥിരീകരിച്ചതോടെ ജനം ആശങ്കയിലാണെന്നും ഇക്കാര്യത്തില്‍ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ആവശ്യപ്പെട്ടു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എം.എല്‍.എമാരെയും ജനപ്രതിനിധികളെയും പ്രതിരോധ പ്രവര്‍ത്തനത്തിന്റെ നേതൃത്വം ഏല്‍പ്പിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിത്തട്ടിലേക്കു ഫലപ്രദമായി എത്താന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികളുടെ സാന്നിധ്യവും ഉപകരിക്കും.
രോഗികളെ പരിചരിക്കുമ്പോള്‍ അസുഖം പകര്‍ന്ന് ജീവത്യാഗം ചെയ്ത നഴ്സ് ലിനിയുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാനും ഒരാള്‍ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ തയാറാകണം. വിവാദങ്ങളെക്കാള്‍ രോഗം പടരാതിരിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യെ ഒത്തൊരുമിച്ച പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."