തളിപ്പറമ്പ് മണ്ഡലത്തില്‍ 35 കോടിയുടെ കുടിവെള്ള പദ്ധതി
തളിപ്പറമ്പ്: കുടിവെള്ളവിതരണം കാര്യക്ഷമമാക്കുന്നതിനായി തളിപ്പറമ്പ് മണ്ഡലത്തിന് ജലവിഭവ വകുപ്പ് 35 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസം മന്ത്രി മാത്യു ടി തോമസുമായി ജയിംസ് മാത്യു എം.എല്‍.എ ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു.
കല്യാശേരി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ വികസനത്തിനായി 17 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നേരത്തെ പഞ്ചായത്ത് പ്രദേശത്തേക്കുള്ള വികസനത്തിന് നബാര്‍ഡ് അനുവദിച്ച 14 കോടി രൂപയുടെ പണികള്‍ ആരംഭിച്ചിട്ടുണ്ട്. ആന്തൂര്‍, തളിപ്പറമ്പ് നഗരസഭകള്‍, കുറുമാത്തൂര്‍, പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് കുടിവെള്ള പദ്ധതി നടപ്പാക്കുക. തളിപ്പറമ്പ് മണ്ഡലത്തിലെ താമസക്കാരില്‍ ഇനി കുടിവെള്ള കണക്ഷന്‍ ലഭിക്കേണ്ടവര്‍ ഒരാഴ്ചയ്ക്കകം അതത് തദ്ദേശഭരണ സ്ഥാപനങ്ങളിലോ വാട്ടര്‍ അതോറിറ്റി ഓഫിസുകളിലോ അപേക്ഷ സമര്‍പ്പിക്കണമെന്നും ജയിംസ് മാത്യു എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."