HOME
DETAILS
MAL
ഷുക്കൂര്‍ വധക്കേസ്; എ.ജിയുടെ നിലപാട് പദവിക്ക് കളങ്കം: കെ.പി.എ മജീദ്
backup
June 29 2016 | 05:06 AM
മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നത് അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അഡ്വക്കേറ്റ് ജനറല്‍ പങ്കാളിയായത് അദ്ദേഹം വഹിക്കുന്ന പദവിക്കു കളങ്കമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പ്രതികളെ രക്ഷപ്പെടുത്താനും അന്വേഷണത്തിനു തുരങ്കംവയ്ക്കാനും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ നിലപാട് മാറ്റിയത് പ്രതിഷേധാര്‍ഹമാണ്. ഭരണഘടനാപദവി അലങ്കരിക്കുന്ന എ.ജി സര്‍ക്കാരിന്റെ ഗൂഢാലോചനയ്ക്ക് ഒരിക്കലും നിന്നുകൊടുക്കരുതായിരുന്നു. കുറ്റക്കാരല്ലെന്ന് ബോധ്യമുണ്ടെങ്കില്‍ സി.ബി.ഐ അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നത്. ഏതു രീതിയിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുകയല്ലേ വേണ്ടതെന്നും മജീദ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."