HOME
DETAILS
MAL
പാലോട്ടുപള്ളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു
backup
March 23 2017 | 23:03 PM
മട്ടന്നൂര്‍: ട്രാന്‍സ്‌പോര്‍ട്ട് ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് സാരമുള്ളതല്ല. ഇന്നലെ ഉച്ചയോടെ മട്ടന്നൂര്‍ -ഇരിട്ടി റൂട്ടിലെ പാലോട്ടുപള്ളിയിലാണ് അപകടം നടന്നത്. ഇരിട്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ് തൊട്ടു മുന്‍പിലുണ്ടായിരുന്ന ടിപ്പര്‍ ലോറിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. തലശ്ശേരി-വളവുപാറ റോഡില്‍ കെ.എസ്.ടി.പി പണി നടക്കുന്നതിനാല്‍ ബസുകള്‍ക്ക് കൃത്യസമയത്ത് ഓടിയെത്താന്‍ കഴിയാത്തത് അമിതവേഗതയ്ക്കു കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."