പാറ - ഇടപ്പോണ്‍ റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു
ചാരുംമൂട്: പാറ - ഇടപ്പോണ്‍ റോഡില്‍ മുതുകാട്ടുകര ക്ഷേത്ര ജങ്ഷനിലെ എസ് വളവില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറി.ദിനംപ്രതി അഞ്ചിലധികം ഇരുചക്രവാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടുന്നതായി ജങ്ഷനിലെ കച്ചവട സ്ഥാപന നടത്തിപ്പുകാരും, പരിസരവാസികളും അറിയിച്ചു. ജങ്ഷനു തെക്കും വടക്കും കൊടുംവളവാണ്.
വാഹനങ്ങള്‍ തൊട്ടടുത്ത് വന്നാല്‍ മാത്രമെ കാണുകയുള്ളു. ന്യൂ ജനറേഷന്‍ ബൈക്കുകളില്‍ നൂറും നൂറ്റി നാല്പതും മൈല്‍ വേഗതയില്‍ എത്തുന്നതു കാരണം എതിര്‍ ഭാഗത്തു നിന്നും വളവില്‍ കയറി വരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കുവാനോ, സൈഡിലേക്ക് വേഗത്തില്‍ മാറ്റുവാനോ സാധിക്കാറില്ല. വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് ഭൂരിഭാഗം അപകടങ്ങളും ഉണ്ടാകുന്നത്.
റോഡിന്റെ തെക്കുഭാഗത്തെ കൊടുംവളവില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നില്‍ക്കുന്ന മരച്ചില്ലകള്‍ ദൂരക്കാഴ്ച മറക്കുന്ന തരത്തില്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്നു. ഈ ഭാഗത്തെ മരച്ചില്ലകള്‍ നീക്കം ചെയ്താല്‍ ഒരളവുവരെ ദൂരക്കാഴ്ച കിട്ടും. ഇതു തന്നെയാണ് വടക്കുഭാഗത്തെയും അവസ്ഥ.ദേശീയ നിലവാരത്തില്‍ കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡില്‍ കൂടിയുള്ള വാഹനങ്ങളുടെ മരണപ്പാച്ചിലില്‍ ജീവന്‍ പൊലിയാത് നോക്കുവാനുള്ള ഉത്തരവാദിത്വം ഭരണാധികരികള്‍ക്ക് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."