HOME
DETAILS

പൂച്ചാക്കല്‍ പഴയ പാലത്തിന് ശാപമോക്ഷം; പുനര്‍നിര്‍മാണത്തിന് 95.5 ലക്ഷം രൂപ അനുവദിച്ചു

  
backup
March 23, 2017 | 11:50 PM

%e0%b4%aa%e0%b5%82%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


പൂച്ചാക്കല്‍: പതിറ്റാണ്ടുകളായി തകര്‍ന്നുകിടക്കുന്ന പൂച്ചാക്കല്‍ പഴയ പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചു. 95.5 ലക്ഷം രൂപയുടെ എം.എല്‍.എ.ഫണ്ട്  ഉപയോഗിച്ചാണ് നിര്‍മ്മാണം ആരംഭിക്കുക.
കൈവരികള്‍ തകര്‍ന്നും കാലപ്പഴക്കംകൊണ്ടും അപകടാവസ്ഥയിലായ പാലം നന്നാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല. പൂച്ചാക്കലിലെ വ്യാപാരകേന്ദ്രത്തിലേക്കും ചന്തയിലേക്കും ലോറികളിലും മറ്റു സാധനങ്ങള്‍ എത്തിക്കുന്നതിനും, സാധനങ്ങള്‍ വാങ്ങാന്‍ വാഹനങ്ങളില്‍ വരുന്നവരും ഈ പാലത്തെയാണ് ആശ്രയിച്ചിരുന്നത്.
പുതിയ പാലം നിര്‍മിച്ചതോടെയാണ്്  അധികൃതര്‍ പഴയ പാലത്തെ അവഗണിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇപ്പോഴും നാട്ടുകാര്‍ കൂടുതലായി ഉപയോഗിക്കുന്നത് പഴയ പാലംതന്നെയാണ്. വര്‍ഷങ്ങള്‍ക്ക്മുമ്പ്  പാലത്തിന് ബലക്ഷയമുണ്ടായപ്പോള്‍ മറ്റൊരു പാലത്തിന്റെ ഇരുമ്പ് തകിട്  കൊണ്ടുവന്ന് ഇതില്‍ ഉറപ്പിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. ആ തകിടിലാണ് ഇപ്പോഴും പാലം നിലകൊള്ളുന്നത്.   
കൈവരികള്‍ തകര്‍ന്ന  ഈ പാലത്തില്‍നിന്ന് ഇരുചക്രവാഹനങ്ങളും, കാറും  തോട്ടിലേക്ക് വീണിട്ടുണ്ട്. വീതി കുറഞ്ഞ പാലത്തിന് കൈവരികള്‍ ഇല്ലാത്തതിനാല്‍  വലിയ അപകടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. മുമ്പ് പാലം അപകടാവസ്ഥയിലായപ്പോള്‍ വലിയ വാഹനങ്ങള്‍ പോകുന്നത് നിരോധിച്ചിരുന്നു. ഇന്ന് ഭാരം കയറ്റിയതും അല്ലാത്തതുമായ ലോറികള്‍ നിയന്ത്രണമില്ലാതെ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പാലത്തിന്റെ തകര്‍ച്ച നീക്കി സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ സാംസ്‌കാരിക സംഘടനകള്‍ പരാതികളും നിവേദനങ്ങളും അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പാലത്തിന്റെ പുനര്‍നിര്‍മാണത്തിനായി അനുമതി ലഭിച്ചിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  5 days ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  5 days ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  5 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  5 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  5 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  5 days ago